ഗോത്രവിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് ‘ഗോത്രരശ്മി’
text_fieldsതൊടുപുഴ: ആദിവാസി ഗോത്രവിഭാഗങ്ങളുടെ സ്വയം തിരിച്ചറിവിനും സമഗ്ര വികസനത്തിനും ഗോത്രരശ്മി പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ആദ്യഘട്ടമെന്ന നിലയിൽ ഇടുക്കിയിൽ ഹിൽപുലയ, മുതുവാൻ, മന്നാൻ, പളിയർ, ഉൗരാളി ഗോത്ര സമൂഹങ്ങൾക്കിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾ, ആരാധനക്രമങ്ങൾ, വിശ്വാസങ്ങൾ, ആഘോഷങ്ങൾ, കലകൾ, നായാട്ട്, കൃഷി, വിവാഹം, ജനനമരണങ്ങൾ, വേഷവിതാനം തുടങ്ങിയവയിൽ വ്യത്യസ്തത പുലർത്തുന്നവരാണ് ആദിവാസി ഗോത്രസൂഹങ്ങൾ. എന്നാൽ, ഇവർ കടുത്ത നീതിനിഷേധങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇൗ സാഹചര്യത്തിൽ കരുത്തോടും കർമശേഷിയോടും ഇടപെടാനും നേതൃശേഷി ഉയർത്തി മുന്നേറാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സർക്കാർ പിന്തുണയോടെ പദ്ധതി ആവിഷ്കരിച്ച് ജില്ലയിൽ നടപ്പാക്കുന്നത് വിവ കൾചറൽ െഡവലപ്മെൻറ് ഓർഗനൈസേഷനാണ്. ഗോത്രരശ്മി പദ്ധതിയുടെ സുഗമ നടത്തിപ്പിന് നേതൃഗുണമുള്ള െതരഞ്ഞെടുക്കപ്പെട്ട 50 യുവതീയുവാക്കൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇടുക്കിയിലെ ഇടമലക്കുടി, കുറത്തിക്കുടി, ഒഴുവത്തടം എന്നീ പ്രദേശങ്ങളിലെ മുതുവാൻ വിഭാഗത്തിൽപെട്ട 540 കുടുംബങ്ങളും പൊങ്ങംപള്ളി, കുമ്മിട്ടാൻകുഴി, ചിന്നക്കനാൽ, ദണ്ഡുക്കൊമ്പ് പ്രദേശങ്ങളിലെ ഹിൽപുലയ വിഭാഗത്തിൽപെട്ട 640 കുടുംബങ്ങളും പട്ടയക്കുടി, വെണ്ണിയാനി, കള്ളിക്കൽ, മേത്തൊട്ടി, തടിയനാൽ പ്രദേശങ്ങളിലെ ഉൗരാളി വിഭാഗത്തിൽപെടുന്ന 575 കുടുംബങ്ങളും ചിന്നപ്പാറക്കുടി, ചിന്നക്കനാൽ, മഴുവടി പ്രദേശങ്ങളിലെ മന്നാൻ വിഭാഗത്തിലെ 530 കുടുംബങ്ങളും കുമളി പളിയക്കുടിയിലെ പളിയ വിഭാഗത്തിൽപെടുന്ന 154 കുടുംബങ്ങളുമാണ് ‘ഗോത്രരശ്മി’ പ്രവർത്തന മണ്ഡലത്തിൽപെടുന്നത്. ഇവർക്ക് പരിശീലന ക്ലാസുകളും സെമിനാറുകളും നടത്തിവരുന്നു. ഗോത്രഭാഷയെയും ഗോത്രകലകളെയും കുറിച്ച് പുതുതലമുറക്കുള്ള മതിപ്പില്ലായ്മ പദ്ധതിയോടനുബന്ധിച്ച് നടത്തിയ പങ്കാളിത്ത അധിഷ്ഠിത ഗ്രാമപഠനത്തിൽ കണ്ടെത്തിയിരുന്നു. ജൈവ കാർഷിക പ്രവർത്തനം സജീവമാക്കാൻ അഞ്ച് ഉൗരുകളിൽ ഒാർഗാനിക് തിയറ്റർ സ്ഥാപിക്കുക, സമഗ്ര ആരോഗ്യ കാഴ്ചപ്പാടിന് രൂപംനൽകുക, ആദിവാസി വിഭാഗങ്ങൾക്കിടയിലെ വൈവിധ്യമാർന്ന സാസ്കാരിക ഉറവിടങ്ങൾ കണ്ടെത്തി പൊതുസമൂഹത്തിന് പകരുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.