സി.ബി.െഎയെ നിയന്ത്രിക്കാൻ നിയമോപദേശം തേടി സർക്കാർ
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുേമ്പാൾ സി.ബി.െഎയെ നിയന്ത്രിക്കാൻ നിയമോപദേശം തേടി സർക്കാർ. നിയമവകുപ്പിനോടാണ് സർക്കാർ വിശദാംശം തേടിയത്. സി.ബി.െഎ അമിതാധികാരപ്രയോഗം നടത്തിയപ്പോൾ അതിൽനിന്ന് രക്ഷനേടാൻ പല സംസ്ഥാനങ്ങളും മുമ്പ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അത് കേരളത്തിലും നടപ്പാക്കാനാകുമോയെന്നാണ് പരിശോധിക്കുന്നത്. കേന്ദ്ര സർക്കാർ സി.ബി.െഎയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന നിലപാടിലാണ് സർക്കാറും ഭരണമുന്നണിയും.
സാധാരണ കേസന്വേഷണം സി.ബി.െഎ ഏറ്റെടുക്കണമെങ്കിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ഹൈകോടതിയോ സുപ്രീംകോടതിയോ ഉത്തരവിടുകയോ വേണം. അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സി.ബി.െഎക്ക് അനുമതി നൽകി മിക്ക സംസ്ഥാനങ്ങളും പൊതുസമ്മതം നൽകിയിട്ടുണ്ട്. ആ പൊതുസമ്മതം പിൻവലിക്കാനാകുമോയെന്ന കാര്യമാണ് പരിശോധിക്കുക. പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ ഒാരോ കേസിെൻറയും അന്വേഷണത്തിന് സി.ബി.െഎക്ക് സംസ്ഥാന സർക്കാറിനെയോ കോടതിയെയോ സമീപിക്കേണ്ടി വരും. എന്നാൽ, അത് പുതിയ കേസുകൾക്ക് മാത്രമേ ബാധകമാകൂവെന്നും ലൈഫ് മിഷൻ ഉൾപ്പെടെ കേസുകളുടെ അന്വേഷണത്തിന് ബാധകമാകില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമബംഗാൾ സർക്കാറും മറ്റ് ചില സന്ദർഭങ്ങളിൽ ആന്ധ്രപ്രദേശ്, രാജസ്ഥാൻ സർക്കാറുകളും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ അഴിമതിയിൽ വിദേശനാണയ വിനിമയ ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളാണ് സി.ബി.െഎ അന്വേഷിക്കുന്നത്. ഒരുകോടി രൂപക്ക് മുകളിലുള്ള ഇത്തരം ഇടപാടുകളിൽ സി.ബി.െഎക്ക് നേരിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സാധിക്കും. അതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.െഎ അന്വേഷണം.
റെഡ് ക്രസൻറുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ അന്വേഷണത്തിെൻറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ ചോദ്യംചെയ്യാൻ സാഹചര്യമുണ്ട്. എന്നാൽ, അന്വേഷണം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്നാണ് ഇടത് ആക്ഷേപം. സെപ്റ്റംബർ 20ന് അനിൽ അക്കര പരാതി നൽകി ദിവസങ്ങൾക്കകം സി.ബി.െഎ കേസെടുത്ത് എഫ്.െഎ.ആർ സമർപ്പിച്ചത് അതിെൻറ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.