ദുരിതത്തിലായ പ്രവാസികളെ രക്ഷിക്കണം -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsമലപ്പുറം: സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ കേരളീയർ കടുത്ത പ്രയാസത്തിലാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ജിദ്ദ, റിയാദ്, ദമ്മാം, മക്ക, മദീന സ്ഥലങ്ങളിൽ പോസിറ്റീവായവരും അല്ലാത്തവരും ഒരുമിച്ച് താമസിക്കേണ്ടി വരുന്നു.
ഫലപ്രദമായ നടപടി ഇന്ത്യൻ അധികൃതരുടെ ഭാഗത്തനിന്നുണ്ടാവുന്നില്ല. ഇനിയും കാത്തുനിന്നാൽ ഒരുപാട് മലയാളി കുടുംബങ്ങൾ അനാഥമാകും. അവരെ ജീവനോടെ നമുക്ക് വേണം. ഒരു ചടങ്ങ് പോലെ നടത്താതെ കൂടുതൽ വിമാന സർവിസ് അനുവദിക്കണം.
വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ, ഇന്ത്യയിലെ സൗദി അംബാസിഡർ എന്നിവർക്ക് ഇ-മെയിൽ സന്ദേശം അയച്ചതായും അദ്ദേഹം േഫസ്ബുക്കിൽ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
കോവിഡ് രോഗം നമ്മുടെ പ്രവാസികളെ ദിനം പ്രതി ദുരിതത്തിലേക്ക് തള്ളിവിടുകയാണ് , ദിനേനെ മരണപ്പെടുന്ന മലയാളികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നു . ഇപ്പോഴും കേരളത്തിൽ കുറവ് മരണം മാത്രമേ നടന്നിട്ടുള്ളൂ എന്ന് അഭിമാനം കൊള്ളുന്ന സർക്കാറുകൾ , വിദേശത്ത് പൊലിയുന്ന ജീവനുകളെ കുറിച്ച് മിണ്ടുന്നില്ല , അവർ ആർക്കും വേണ്ടാത്തവരായി മാറിയോ ?
ഇനിയും കാത്തുനിന്നാൽ ഒരുപാട് മലയാളി കുടുംബങ്ങൾ അനാഥമാകും , കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം, അവരെ ജീവനോടെ നമുക്ക് വേണം . ഒരു ചടങ്ങ് പോലെ നടത്താതെ കൂടുതൽ വിമാന സർവീസ് അനുവദിക്കണം , അനർഹരായ ആളുകൾ കടന്നുകൂടുന്നതും തടയണം . വളരെ കുറച്ചു പ്രവാസികൾ മാത്രമാണ് ഇതിനോടകം നാട്ടിലെത്തിയത്. കെ എം സി സി അടക്കം ചാർട്ടേർഡ് വിമാനങ്ങൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് , എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു അനുകൂല മറുപടിയും ലഭിക്കുന്നില്ല , അതിനും മാറ്റം വരണം .
കോവിഡ് ബാധിച്ചവരും അല്ലാത്തവരും ഒരുമിച്ചു തന്നെ ഒരേ റൂമിൽ തങ്ങേണ്ടി വരുന്നതും ഏറെ സങ്കടകരമാണ് . അതുപോലെ മറ്റുരോഗങ്ങൾക്ക് ചികിത്സ ലഭ്യമാകാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട് . അവിടുത്തെ സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് ചികിത്സക്കായി പരമാവധി ഉപയോഗപ്പെടുത്തണം
ഈ ആവശ്യങ്ങൾ എല്ലാ ഉന്നയിച്ച് സൗദിയിലെ ഇന്ത്യൻ എംബസി , ഇന്ത്യയിലെ സൗദി എംബസി , വിദേശകാര്യ മന്ത്രാലയം അധികാരികൾക്കും കേരള മുഖ്യമന്ത്രിക്കും മെയിൽ അയച്ചു. മുമ്പും ഈ വിഷയത്തിൽ സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.