സി.എ.എക്കെതിരായ പരാമർശം വായിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനു പുറമെ കേന്ദ്ര സർക്ക ാറിനെതിരായ പരാമർശങ്ങളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. ദേശീയ സാമ്പത്തിക മാന്ദ്യം കേരളം അടക്കം സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും ഇക്കാര്യത്തിൽ സർക ്കാറിന് വലിയ ആശങ്കയുണ്ടെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. തല ഉയർത്തിപ്പിടിച്ചു ം കരങ്ങൾ കോർത്തുപിടിച്ചും വെല്ലുവിളികളെ നേരിട്ട് ജനപക്ഷത്ത് ഉറച്ചുനിൽക്കുന് നത് സർക്കാർ തുടരുമെന്ന് വ്യക്തമാക്കിയ ഗവർണർ ശക്തവും മതേതരവും െഎശ്വര്യ സമ്പൂർ ണവുമായ കേരളം ഒരുമിച്ച് സാക്ഷാത്കരിക്കാമെന്ന ആഹ്വാനവും നൽകിയാണ് 101 പേജുള്ള പ്രസംഗം അവസാനിപ്പിച്ചത്.
ഭിന്നിപ്പിക്കാനും വിവേചനം കാണിക്കാനുമുള്ള ഏത് ശ്രമവും പ്രതിരോധിക്കണം. ഭരണഘടനയിൽ അന്തർലീനമായതും ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയതുമായ മൂല്യങ്ങളോട് അചഞ്ചല പ്രതിബദ്ധത സർക്കാർ പ്രഖ്യാപിക്കുന്നു. മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കെട്ടിപ്പടുത്ത ദേശീയ െഎക്യത്തിെൻറ ചരടുകളിൽ സമൂഹം വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ചുനിൽക്കുന്നു. ഭാഷയുടെയും മതത്തിെൻറയും വൈവിധ്യം െഎക്യത്തിെൻറ ശ്രേഷ്ഠത വർധിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ അതിെൻറ രൂപത്തിലും ഉള്ളടക്കത്തിലും സംരക്ഷിക്കപ്പെടണം. ഇതിൽ ഒന്നില്ലാതെ മറ്റേത് ജനാധിപത്യത്തെ നിരർഥകമാക്കും.
അതിന് ഇന്ത്യൻ ജനത അനുവദിക്കില്ല. ദേശീയ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും നികുതി ഇളവുകളും മൂലം കേന്ദ്ര വിഹിതത്തിന് ഇടിവുണ്ടായെന്നും ദുരിതങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാനത്തിെൻറ പൊതുവായ്പ കുറച്ചെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാദത്തിൽ 10,000 കോടി വായ്പ എടുക്കാൻ കഴിയുമായിരുന്നെങ്കിലും അനുമതി 1900 കോടിക്ക് മാത്രമാണ്. സ്വകാര്യ ഉപഭോഗം വർധിപ്പിക്കുന്നതിനായി കൂടുതൽ ചെലവിടേണ്ട ഘട്ടത്തിൽ അതിന് വിരുദ്ധമായ കാഴ്ചപ്പാടുകൾ കേന്ദ്ര നയം രൂപവത്കരിക്കുന്നവരിൽ പിടിമുറുക്കുന്നു- ഗവർണർ പറഞ്ഞു.
മലയാളം മുറുകെപ്പിടിച്ച് ആദ്യ നയപ്രഖ്യാപനം
തിരുവനന്തപുരം: ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ്ഖാെൻറ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ബുധനാഴ്ച നടന്നത്. പ്രസംഗത്തിന് തുടക്കം കുറിച്ചതു മലയാളത്തിലായിരുന്നു. ആറു പതിറ്റാണ്ട് പിന്നിട്ട കേരള നിയമസഭ പുതിെയാരു ചരിത്രം കൂടി എഴുതുകയാണെന്നും കടലാസ്രഹിത സഭക്ക് തുടക്കം കുറിക്കുകയാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
‘ബഹുമാന്യ സ്പീക്കര്‍, മുഖ്യമന്ത്രി, മന്ത്രിമാർ, സാമാജികരേ’ എന്നുപറഞ്ഞ് മലയാളത്തിലാണ് തുടങ്ങിയത്. മലയാളത്തില്‍ പ്രസംഗം തുടര്‍ന്ന അദ്ദേഹം കടലാസ്രഹിത സഭ പദ്ധതിയുടെ ഭാഗമായി സംസാരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച വരെ അഭിനന്ദിക്കുന്നതായും മലയാളത്തില്‍ തന്നെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.