കേരളത്തിനെതിരെ ദേശീയതലത്തിൽ കുപ്രചാരണമെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: കേരളത്തിനെതിരെ ദേശീയതലത്തിൽ കുപ്രചാരണം നടക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി. സദാശിവം. അന്യസംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാനത്ത് ഭീഷണിയില്ല. അത്തരം പ്രചരണങ്ങൾ അപലപനീയമാണ്. ക്രമസമാധാന പാലനത്തിൽ കേരളം മുൻപന്തിയിലാണ്. ഒാഖി ദുരന്തത്തിൽ സർക്കാർ പ്രവർത്തനം പ്രശംസനീയമാണ്. ദുരന്ത നിവാരണം കൂടുതൽ കാര്യക്ഷമമാക്കണം. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും മറികടക്കാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു.
ഗവർണറുെട നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബജറ്റ് സമ്മേളനം തുടങ്ങി. സ്പീക്കറെയും നിയമസഭാ സാമാജികരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാണ് കേരളം. മനുഷ്യവിഭവ വികസന ശേഷി, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം, നല്ല പൊലീസ് സംവിധാനം എന്നിവയൊക്കെ കേരളത്തിന് അവകാശപ്പെടാവുന്നതാണെന്ന് ഗവർണർ പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒാഖി ദുരിതബാധിതർ ചോദിക്കുന്നു മുഖ്യമന്ത്രിെയ കണ്ടവരുണ്ടോ എന്നുതുടങ്ങി ഭരണസ്തംഭനം, വിലക്കയറ്റം, കൊലപാതക രാഷ്ട്രീയം എന്നിവക്കെതിരെ വിവിധ ചോദ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിെലത്തിയത്.
25,30,31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018 - 19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ്. ഏഴാം തിയതി ഇടവേളക്ക് പിരിയുന്ന സഭ 15 ദിവസത്തിന് ശേഷം വീണ്ടും ചേര്‍ന്ന ബജറ്റ് സമ്പൂര്‍ണമായി ചര്‍ച്ച ചെയ്ത് പാസാക്കും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്:
- ഒാഖി ദുരന്തത്തിൽ കാണാതായവരുെട കുടുംബങ്ങൾക്ക് ധനസഹായം നൽകും
- വികസന കാഴ്ചപ്പാടിൽ പ്രകൃതിയെ കൂടി ഉൾപ്പെടുത്തും
- അടിസ്ഥാന വികസന സൗകര്യത്തിന് നാലു പദ്ധതികൾ പുരോഗമിക്കുന്നു
- സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ വർധിപ്പിക്കും
- അൺ എയ്ഡഡ് സ്കൂളുകളിൽ മിനിമം വേതനം ഉറപ്പുവരുത്തും. ഇതിനായി നിയമ നിർമാണം നടത്തും
- 2025ഒാടെ ക്ഷയം തുടച്ചു നീക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും
- അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കും
- ഒാരോ ജില്ലയിലും മാതൃകാ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും
- വനിതാ പൊലീസിെൻറ എണ്ണം വർധിപ്പിക്കും
- പട്ടിക ജാതി, വർഗ വിഭാഗങ്ങളുടെ വികസനത്തിന് പ്രവർത്തനങ്ങൾ നടത്തും
- മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ കാർഡിയാക് കേന്ദ്രങ്ങള്‍
- കണ്ണൂരിൽ ഒഫ്താൽമിക് ഇ.എൻ.ടി, സൂപ്പർ സ്പെഷൽറ്റി ആശുപത്രി
- ആയുർവേദ മേഖലയിൽ കുട്ടികൾക്ക് പ്രത്യേക പരിഗണനാ കേന്ദ്രം
- ഫോറൻസിക് ലാബുകളുടെ എണ്ണം വർധിപ്പിക്കും
- സ്ത്രീകളുടെയും കുട്ടികളുെടയും സുരക്ഷക്ക് സാേങ്കതിക സഹായം
- ലംഗവിവേചനത്തിെനതിെര നടപടി സ്വീകരിക്കും
- കായിക വികസനത്തിന് പ്രത്യേക കമ്പനി
- നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കും
- അഴിമതി വിരുദ്ധ ഭരണം ഉറപ്പു വരുത്തും
- ആധുനിക ഡീ അഡിക്ഷൻ സെൻറർ കിനാലൂരിൽ സ്ഥാപിക്കും
- കെ.എസ്.ആർ.ടി.സി പുനഃസംഘടിപ്പിക്കും
- കേരളാ ബാങ്ക് ഇൗ വർഷം തുടങ്ങും
- വ്യവസായം തുടങ്ങാൻ ഏകജാലകം വഴി അനുമതി
- സംരംഭക സൗഹൃദമാക്കാൻ നടപടി
- വിനോദസഞ്ചാര വികസനത്തിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി
- സന്തുലിത വികസനത്തിന് ഊന്നൽ
- പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഹരിത കർമ യൂണിറ്റുകൾ സ്ഥാപിക്കും
- മലയോര ദേശീയ പാതകൾക്ക് കിഫ്ബി വഴി മുതൽ മുടക്കും
- ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാപിപ്പിക്കും
- ഇലക്ട്രിക് വാഹനങ്ങൾക്കായി കെ.എസ്.ഇ.ബി ചാർജിങ് കേന്ദ്രങ്ങൾ തുടങ്ങും
- കടലിൽ 250 മീറ്ററിൽ ത്രീഡി മാപ്പിങ്ങിലൂടെ പ്രശ്നബാധിത മേഖലകൾ കണ്ടെത്തി ദുരന്ത സാധ്യത കുറക്കും
- ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബിൽ ഈ വർഷം
- ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് െഎ.സി.യു തുടങ്ങും
- ട്രോ മോകെയർ സംവിധാനം എല്ലാ മെഡിക്കൽ കോളജിലും
- ഗോത്ര ബന്ധു പദ്ധതി സംസ്ഥാന വ്യാപമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.