വിമാനത്താവള വിവരങ്ങൾ അദാനിക്ക് കൈമാറിയതിലും സര്‍ക്കാറിന് പെങ്കന്ന് സൂചന
text_fieldsശംഖുംമുഖം: ടെന്‍ഡറിന് മുമ്പേയുള്ള വിമാനത്താവളത്തിെൻറ വിവരശേഖരണം അദാനിക്ക് കൈമാറിയതിലും സംസ്ഥാന സര്‍ക്കാറിന് പെങ്കന്ന് സൂചന. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണ പ്രഖ്യാപനം വന്നതോടെ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് നേരിട്ട് വിമാനത്താവളത്തിലെത്തി ആവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാൻ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ് ഉള്‍പ്പെടെയുള്ള അഞ്ച് കമ്പനികള്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമരവുമായി രംഗത്തുണ്ടായിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റി എംേപ്ലായീസ് യൂനിയെൻറ നേതൃത്വത്തില്‍ ഇവരെ തടയുകയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
ഇൗ അഞ്ച് കമ്പനികള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാറിനായി ചുമതലപ്പെടുത്തിയ കെ.എസ്.ഐ.ഡി.സിയെയും ജീവനക്കാര്‍ തടെഞ്ഞങ്കിലും പിന്നീട് രാജ്യാന്തര വിമാനത്താവളത്തിനുള്ളില്‍ രഹസ്യമായി പ്രവേശിച്ച ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇൗ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൺസൾട്ടൻസി സഹായം തേടിയിരുന്ന അദാനിയുടെ ബന്ധുകൂടിയായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തിന് കൈമാറിയിരുന്നെന്നാണ് സൂചന.
മൂന്നാമതായി എത്തിയ ജി.എം.ആര് ഗ്രൂപ് നല്‍കിയിരുന്നത് ഒരു യാത്രക്കാരന് 63രൂപയാണ്. അദാനി ഗ്രൂപ് 168 രൂപയും കെ.എസ്.ഐ.ഡി.സി 135 രൂപയുമാണ് നൽകിയത്. വിമാനത്താവളത്തിെൻറ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്ത മൂന്ന് കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.