സർക്കാർ, എയ്ഡഡ് കോളജുകളിൽ ഇൗ വർഷം 200 പുതിയ കോഴ്സുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ ഇൗ വർഷം 200 പുതിയ കോഴ്സുകൾ ആരംഭിക്കും. പുതുതലമുറ കോഴ്സുകൾക്കാണ് മുൻഗണന. നാല് വർഷം ദൈർഘ്യമുള്ള ബിരുദ ഒാണേഴ്സ്, ട്രിപ്ൾ മെയിൻ കോഴ്സുകൾ ഉൾപ്പെടെയുള്ളവയാണ് ഇൗ വർഷംതന്നെ ആരംഭിക്കാൻ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ പറഞ്ഞു. മികച്ച സ്വാശ്രയ കോളജുകളിലും പുതിയ കോഴ്സ് അനുവദിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴ്സുകൾ ആരംഭിക്കാൻ ഗവർണറിൽനിന്ന് അനുമതി തേടാൻ തീരുമാനിച്ചു. അനുമതി ലഭിച്ചാൽ പുതിയ കോഴ്സുകൾക്ക് നിലവിലുള്ള കോളജുകളിൽനിന്ന് ബന്ധപ്പെട്ട സർവകലാശാലകൾ അപേക്ഷ ക്ഷണിക്കും. പുതിയ കോഴ്സുകൾ തുടങ്ങാൻ തൊട്ടുമുൻ വർഷം ആഗസ്റ്റിനകം ബന്ധപ്പെട്ട സർവകലാശാലകൾ അപേക്ഷ സ്വീകരിക്കണമെന്നാണ് ചട്ടം. ഇൗ വർഷംതന്നെ
പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് ചട്ടം തടസ്സമായതിനാൽ ഗവർണറിൽനിന്ന് ഇളവ് നേടിയായിരിക്കും പുതിയ കോഴ്സുകൾക്കുള്ള വിജ്ഞാപനം.
സിൻഡിക്കേറ്റിെൻറ പരിശോധനസമിതി കോളജുകളിൽ നേരിെട്ടത്തി സൗകര്യം വിലയിരുത്തി സമർപ്പിക്കുന്ന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി പുതിയ കോഴ്സുകൾക്കായി സർവകലാശാല സർക്കാറിലേക്ക് ശിപാർശ നൽകും. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറക്ക് പുതിയ കോഴ്സുകൾ ആരംഭിക്കാനാകും. നാകിെൻറ എ ഗ്രേഡോ എൻ.െഎ.ആർ.എഫിെൻറ ആദ്യ 100 റാങ്കിൽ ഉൾപ്പെടുകയോ ചെയ്യുന്ന കോളജുകളിൽ ഒാണേഴ്സ് ബിരുദ കോഴ്സുകൾ ആരംഭിക്കാമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകിയത്.
ടെന്യുർ ട്രാക്ക് (നിശ്ചിത വർഷേത്തക്ക് കരാർ) രീതിയിലായിരിക്കും പുതിയ കോഴ്സുകളിലേക്കുള്ള അധ്യാപകരുടെ നിയമനം. എയ്ഡഡ് കോളജുകളിൽ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അനുവദിച്ച കോഴ്സുകളിൽ പുതുക്കിയ ജോലിഭാരം അനുസരിച്ചുള്ള തസ്തികനിർണയ ഉത്തരവ് രണ്ടാഴ്ചക്കകം ഇറക്കാനുള്ള നടപടികളും ഉന്നത വിദ്യാഭ്യാസവകുപ്പിൽ പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.