വിജിലൻസിനെ 'പരിശോധി'ക്കാൻ സർക്കാറും പാർട്ടിയും
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിവാദ വിജിലൻസ് പരിേശാധനയുടെ സാഹചര്യം പരിശോധിക്കാൻ സർക്കാറും സി.പി.എമ്മും. അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും വിജിലൻസിന് എതിരായ ധനമന്ത്രിയുടെ കടന്നാക്രമണം തുടർന്നു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ കൂടി വിമർശനം ഉന്നയിച്ചതോടെ പാർട്ടിക്കുള്ളിലെ കടുത്ത അതൃപ്തി കൂടുതൽ പ്രകടമായി.
പരിശോധനയുമായി മുന്നോട്ടുപോകേണ്ടന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് കഴിഞ്ഞദിവസം വിജിലൻസിനോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് നടപടിയുടെ സാഹചര്യം കൂടി പരിശോധിക്കാനാണ് ആഭ്യന്തരവകുപ്പിെൻറ തീരുമാനം. പരിശോധനക്ക് കാരണമായ പരാതി ന്യായമാണോ, കെ.എസ്.എഫ്.ഇ പോലുള്ള സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ പരിശോധിക്കുേമ്പാൾ പുലർത്തേണ്ട മാനദണ്ഡം പാലിച്ചോ എന്നതും പരിശോധിക്കും. ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയെന്നാണ് വിജിലൻസ് അധികൃതർ മുഖ്യമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് വാദിക്കുേമ്പാൾ ധനവകുപ്പ് അത് ചോദ്യം ചെയ്യുന്നു. സി.എ.ജി റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ കൂടുതൽ ഇല്ലെന്നാണ് ധന വകുപ്പിെൻറ നിലപാട്. ഒൗചിത്യബോധം കാട്ടിയില്ലെന്ന ബോധ്യം സി.പി.എം നേതൃത്വത്തിൽ നിന്നുണ്ടായതോടെ ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുകയാണ് ആഭ്യന്തരവകുപ്പിെൻറ വെല്ലുവിളി.
അതേസമയം, വിജിലൻസ് നടപടിക്ക് പിന്നിൽ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനുള്ള ഗൂഢ നീക്കമാണോയെന്നും സി.പി.എം സംശയിക്കുന്നുണ്ട്. ഒപ്പം, നേതാക്കളുടെ വിമർശനം മുഖ്യമന്ത്രിക്ക് എതിരായ നീക്കമെന്ന വാദവും നേതൃത്വം തള്ളുന്നു.
ഭരണത്തിെൻറ അവസാന കാലത്ത് സർക്കാറിനെ തകർക്കാൻ ഉദ്യോഗസ്ഥ സംവിധാനത്തിനുള്ളിൽ നീക്കമുണ്ടായോ എന്നതടക്കം പരിശോധിക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിന്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവക്ക് എതിരെയും സംശയത്തിെൻറ മുന ഉയരുന്നുണ്ട്. ചുമതല ഏൽക്കുംമുമ്പ് മുത്തൂറ്റ് ഫിൻകോർപ് ഗ്രൂപ്പിെൻറ ചീഫ് സെക്യൂരിറ്റി ഉപദേഷ്ടാവായിരുന്നു ശ്രീവാസ്തവ. ആഭ്യന്തരവകുപ്പിെൻറ തുടർച്ചയായ പരാജയത്തോടൊപ്പം ഉപദേഷ്ടാവിെൻറ റോളിനെക്കുറിച്ചും ചോദ്യങ്ങൾ പാർട്ടിയിൽ ഉയരുകയാണ്. ഇതിെനാപ്പം കിഫ്ബി, കെ.എസ്.എഫ്.ഇ വിവാദങ്ങളിൽ ധനവകുപ്പിെൻറ പിടിപ്പുകേടിലും സി.പി.എമ്മിന് അതൃപ്തിയുണ്ട്.
വിമർശനവുമായി വീണ്ടും ധനമന്ത്രി
മണ്ണഞ്ചേരി (ആലപ്പുഴ): കെ.എസ്.എഫ്.ഇയിൽ പരിശോധന നടത്തിയ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.എഫ്.ഇക്കെതിരെ അന്വേഷണം നാടകമാകരുത്. മാധ്യമങ്ങളിലൂടെയല്ല അന്വേഷണം സർക്കാർ അറിയേണ്ടത്. റിപ്പോർട്ട് സർക്കാറിന് മുന്നിലാണ് വെക്കേണ്ടത്. ഇക്കാര്യത്തിലെ വീഴ്ച പരിശോധിക്കും. വിജിലൻസ് അന്വേഷണത്തിൽ എതിർപ്പില്ല. എന്നാൽ, ഒരു ധനകാര്യസ്ഥാപനത്തെ താറടിക്കുന്ന രീതിയിലാകരുത് അത്. സ്ഥാപനത്തിെൻറ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് എതിരാളികൾ പരിശോധനയെ ഉപയോഗിക്കുന്നത്. പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി വി. മുരളീധരനും ഇപ്പോൾ ഞങ്ങൾക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കുകയാണ്.
അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ ചിലകാര്യങ്ങൾ കേൾക്കുന്നുണ്ട്. റിപ്പോർട്ട് പുറത്തു വരുന്നതിന് മുമ്പാണ് ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്. ഇത് എങ്ങനെ സംഭവിച്ചുവെന്നത് അന്വേഷിക്കണം. കേന്ദ്ര ഏജൻസികളെയും വിജിലൻസിനെയും കൂട്ടിക്കെട്ടണ്ട. അഞ്ച് പതിറ്റാണ്ടിെൻറ പാരമ്പര്യമുള്ള സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. വി. മുരളീധരൻ ഇ.ഡിയെ വിടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇ. ഡി വന്നാൽ തകരുന്നതല്ല ഇത്. അത്തരം ഭീഷണി വേണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.