Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് അനാഥരാക്കിയ 111...

കോവിഡ് അനാഥരാക്കിയ 111 കുട്ടികൾക്ക്​ സർക്കാർ സഹായം

text_fields
bookmark_border
treatment help
cancel
camera_alt

representational image

Listen to this Article

മലപ്പുറം: സംസ്ഥാനത്ത്​ കോവിഡ്​ മൂലം അനാഥരായ 111 കുട്ടികൾക്ക്​​ സഹായത്തിന്​ അർഹത. 18 വയസ്സിന്​ താഴെയുള്ളവരുടെ മാതാപിതാക്കൾ രണ്ടുപേരും മരിക്കുകയോ ഒരാൾ നേരത്തേ മരിക്കുകയും കോവിഡ്​ മൂലം മറ്റൊരാൾ മരിക്കുകയോ ചെയ്താലാണ്​​ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സഹായം പ്രഖ്യാപിച്ചിരുന്നത്​. വനിത ശിശു വികസന വകുപ്പ്​ മുഖേനയാണ്​ മൂന്നു​ പദ്ധതിയിലൂടെ​ സംസ്ഥാന സർക്കാർ സഹായം വിതരണം ചെയ്യുന്നത്​. ഒറ്റത്തവണ മൂന്നു​ ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയിൽ ജില്ല ചൈൽഡ്​ പ്രൊട്ടക്ഷൻ ഓഫിസറുടെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണം 18 വയസ്സ്​ പൂർത്തിയായാലാണ്​ ലഭിക്കുക.

എന്നാൽ, പലിശ ഓരോ വർഷവും കൈമാറും. 18 വയസ്സ്​ വരെ സഹായം ലഭിക്കുന്ന പദ്ധതിയിൽ എല്ലാ മാസവും 2000 രൂപ ലഭിക്കും. മൂന്നാമത്തെ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ പഠനാവശ്യത്തിനുള്ള പണം അപേക്ഷക്ക്​ അനുസരിച്ച്​ ലഭിക്കും. കേന്ദ്ര സർക്കാറിന്‍റെ പദ്ധതി പ്രകാരം പി.എം കെയർ വഴി 10 ലക്ഷം രൂപയാണ്​ ജില്ല കലക്ടർ മുഖേന ഘട്ടംഘട്ടമായി അനുവദിക്കുന്നത്​. കുട്ടിയുടെയും ജില്ല കലക്ടറുടെയും പേരിൽ പോസ്റ്റ്​ ഓഫിസിൽ അക്കൗണ്ട്​ ആരംഭിച്ചാലാണ്​ തുക ലഭിക്കുന്നത്​. ഫെബ്രുവരി അവസാനവാരം വരെയുള്ള കണക്ക്​ പ്രകാരമാണ്​ 111 കുട്ടികൾക്ക്​​ സഹായത്തിന്​ അർഹത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidCompassionCovid 19
News Summary - Government assistance to 111 children orphaned by Covid
Next Story