Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പെട്ട സംഭവങ്ങൾ...

ഒറ്റപ്പെട്ട സംഭവങ്ങൾ ഉൗതിപ്പെരുപ്പിച്ച്​ കാമ്പസ്​ രാഷ്​ട്രീയം തടയാനാവില്ലെന്ന്​ സർക്കാർ

text_fields
bookmark_border
ഒറ്റപ്പെട്ട സംഭവങ്ങൾ ഉൗതിപ്പെരുപ്പിച്ച്​ കാമ്പസ്​ രാഷ്​ട്രീയം തടയാനാവില്ലെന്ന്​ സർക്കാർ
cancel

കൊച്ചി: കലാലയങ്ങളിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഉൗതിപ്പെരുപ്പിച്ച്​ കാമ്പസിലെ രാഷ്​ട്രീയപ്രവർത്തനം തടയാനാവില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ. കാമ്പസിനകത്തായാലും പുറത്തായാലും രാഷ്​ട്രീയ​െകാലപാതകങ്ങൾ ഗൗരവമേറിയതാണെന്ന്​ കോടതിയും ചൂണ്ടിക്കാട്ടി. കാമ്പസ് രാഷ്​ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട്​ ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയ് നൽകിയ ഹരജിയിലാണ് സർക്കാറും കോടതിയും നിലപാട്​ വ്യക്​തമാക്കിയത്​.

കാമ്പസ്​ രാഷ്​ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ്​ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്​. ഉത്തരവ്​ നടപ്പാക്കാൻ ​ൈവകുന്നതുമൂലമാണ്​ സംഘർഷം വർധിക്കുന്നതും അഭിമന്യൂവി​​​െൻറ ​െകാലപാതകം പോലുള്ള സംഭവങ്ങളുണ്ടാകുന്നതുമെന്നാണ്​ ഹരജിക്കാര​​​െൻറ വാദം. കാമ്പസിനുള്ളിലെ രാഷ്​ട്രീയകൊലപാതകം ഗൗരവമുള്ളതാണെന്ന്​ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ്​ അകത്താണോ പുറത്താണോ എന്നുനോക്കി രാഷ്​ട്രീയകൊലപാതകങ്ങളുടെ ഗൗരവം വിലയിരുത്താനാവില്ലെന്നാണ്​​ കോടതി വാക്കാൽ അഭി​പ്രായപ്പെട്ടത്​.

അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശം വിദ്യാർഥികൾക്കും ഉണ്ട്. ഇത്​ നിഷേധിക്കാനോ വിദ്യാർഥികൾ രാഷ്​ട്രീയത്തിൽ ഇടപെടുന്നത് തടയാനോ കഴിയില്ല. ക്രിമിനലുകളായ കൊലപാതകികളെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും ആക്ടിങ്​ ചീഫ് ജസ്​റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കാമ്പസുകളിൽ എന്നും കൊലപാതകം നടക്കുന്നില്ലെന്നും വല്ലപ്പോഴും നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് സ്വീകരിക്കാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രാഷ്​ട്രീയത്തിൽ വിദ്യാർഥികൾ പ്രാവീണ്യം നേടേണ്ടതുണ്ട്​. ഇൗ വിഷയത്തിൽ വിശദീകരണം രേഖാമൂലം ഹാജരാക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കാമ്പസ് രാഷ്​ട്രീയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവി​​​െൻറ വിശദാംശങ്ങൾ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് ഹരജിക്കാരനോട്​ നിർദേശിച്ചു. തുടർന്ന്​ ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbannedGovernmentCampus Politics
News Summary - Government can't banned Campus politics - Kerala news
Next Story