വാളയാർ പീഡനക്കേസിൽ സർക്കാർ വഞ്ചിച്ചു –മാതാപിതാക്കൾ
text_fieldsപാലക്കാട്: വാളയാർ പീഡനക്കേസിൽ സർക്കാർ വഞ്ചിച്ചുവെന്ന് മാതാപിതാക്കൾ. അന്വേഷണ ഏജൻസിയിലുള്ള വിശ്വാസം നഷ്ടെപ്പട്ടതിനാൽ കോടതിയുടെ നേതൃത്വത്തിൽ പുനരന്വേഷണം വേണമെന്നും മാതാവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതികളിൽ ആറാമതൊരാൾ കൂടിയുണ്ട്. ഇയാളെ രക്ഷിക്കാൻ പൊലീസ് കേസ് ദുർബലമാക്കുകയാണ്. ഒക്ടോബർ 25 മുതൽ 31വരെ 'വിധിദിനം മുതൽ ചതിദിനം വരെ' എന്ന പേരിൽ അട്ടപ്പള്ളത്തെ വീടിനു മുന്നിൽ സത്യഗ്രഹം നടത്തും. കഴിഞ്ഞ ഒക്ടോബർ 31ന് യഥാർഥ പ്രതികെള നിയമത്തിനുമുന്നിൽ എത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാഴ്വാക്കായി. കേസ് അട്ടിമറിച്ച എസ്.െഎ സോജനും ചാക്കോയും അടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കെല്ലാം സർക്കാർ സ്ഥാനക്കയറ്റം നൽകിയിരിക്കുകയാണ്. സോജന് െഎ.പി.എസ് നൽകാൻ ശിപാർശയുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പ്രോസിക്യൂട്ടർക്കെതിരെയും പോക്സോ, പട്ടികജാതിക്കെതിരായ അതിക്രമം വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും അവർ പറഞ്ഞു.
സഹായിക്കാനെന്ന പേരിൽ സ മീപിച്ച കെ.പി.എം.എസ് സംസ്ഥാന അധ്യക്ഷൻ പുന്നല ശ്രീകുമാറിനെ വിശ്വസിച്ചതിലൂടെ വഞ്ചിതരായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻകൈയെടുത്ത പുന്നല പിന്നീട് നിശ്ശബ്ദനായി. കേസിൽ പൊതുസമൂഹത്തിെൻറ സഹകരണം തേടിയാണ് പുതിയ സമരരീതി. രണ്ട് പ്രതികൾ സി.പി.എമ്മിെൻറ പ്രാദേശിക പ്രവർത്തകരാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. തെൻറ മൊഴി രേഖപ്പെടുത്തിയതില്‍ അട്ടിമറി നടന്നു. വന്നത് പൊലീസുകാര്‍ തന്നെയാണോ എന്നുപോലും തനിക്കുറപ്പില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
മൊഴിയെടുക്കുന്നകാര്യം പറഞ്ഞിരുന്നില്ല. ഇപ്പോഴുള്ള പ്രതികള്‍ കൂടാതെ ആറാമതൊരാള്‍ കൂടിയുണ്ടെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥരെ അറിയിച്ചു. 'ഈ കൂലിപ്പണിക്കാരനെ സഹായിക്കാന്‍ ഉന്നതറാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. ഇതൊന്നും മൊഴിയില്‍ രേഖപ്പെടുത്തിയില്ല' - പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അജ്ഞാതനായ ആറാമനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തനിക്ക് ഉറപ്പാണെന്നായിരുന്നു പൊലീസിന് നല്കിയ മൊഴി.
ഇത് അട്ടിമറിക്കപ്പെട്ടതായും അവർ ആരോപിച്ചു. സി.ആർ. നീലകണ്ഠൻ, അനിത ഷിനു, ഫാ. അഗസ്റ്റിൻ വേട്ടാളി, വിളയോടി വേണുഗോപാൽ, വി.എം. മാഴ്സൻ, അറുമുഖൻ പത്തിച്ചിറ എന്നിവർ മാതാപിതാക്കൾക്കൊപ്പം വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.