അധ്യാപക നിയമനങ്ങൾക്ക് കൂച്ചുവിലങ്ങ്; അധ്യാപക-വിദ്യാർഥി അനുപാതം ഉയർത്തും
text_fieldsതിരുവനന്തപുരം: ചെലവ് ചുരുക്കാൻ സ്കൂൾ, കോളജ് അധ്യാപക നിയമനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ മന്ത്രിസഭ തീരുമാനം. പുതിയ കോളജ് അധ്യാപക നിയമനങ്ങൾക്ക് ജോലിഭാരവും സ്കൂൾ നിയമനങ്ങൾക്ക് അധ്യാപക-വിദ്യാർഥി അനുപാതവും ഉയർത്തിയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത്.
ഇതുവഴി അധ്യാപക തസ്തികകൾ ഗണ്യമായി വെട്ടിക്കുറക്കാൻ സർക്കാറിന് സാധിക്കും. മാനദണ്ഡം സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും കോളജുകൾക്കും ഒരുപോലെ ബാധകമാകും. 2020 ജൂൺ ഒന്നിന് പ്രാബല്യത്തിൽവരുന്ന രീതിയിലാണ് കോളജ് അധ്യാപകരുടെ േജാലിഭാരം ഉയർത്തുന്നത്.
ഇതുപ്രകാരം ആഴ്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിൽ മാത്രമേ കോളജുകളിൽ പുതിയ നിയമനം നടത്താനാകൂ. നിലവിൽ ആദ്യ തസ്തികക്ക് 16 മണിക്കൂറും ഒമ്പത് മണിക്കൂറോ അതിലധികമോ ഉണ്ടെങ്കിൽ രണ്ടാമത്തെ തസ്തികയിലും നിയമനം നടത്താമായിരുന്നു. പുതിയ തീരുമാനപ്രകാരം അധിക തസ്തികക്കും 16 മണിക്കൂർ ജോലിഭാരം നിർബന്ധമായിരിക്കും.
ഇതിനാവശ്യമായ നിയമ-ചട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 2020 മേയ് 31 വരെ നിയമപ്രകാരം സർക്കാർ പ്രതിനിധികൂടി പെങ്കടുത്ത സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങൾ, പി.എസ്.സി നിയമന ശിപാർശ നൽകിയ തസ്തികകൾ പഴയ മാനദണ്ഡത്തിൽ അംഗീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.