ഒാഫിസ് മോടിപിടിപ്പിക്കലിനും വാഹനം വാങ്ങലിനും ഒരു വർഷം കൂടി നിയന്ത്രണം
text_fieldsതിരുവനന്തപുരം: കടുത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക നിയന്ത്രണം ഒരു വർഷം കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഒാഫിസുകളിലും ഫർണിച്ചർ വാങ്ങൽ, പുതിയ വാഹനം വാങ്ങൽ തുടങ്ങിയ ചെലവുകൾക്കാണ് നിയന്ത്രണം.
സർക്കാറിെൻറ ചെലവ് നിയന്ത്രണത്തെയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് പഠിച്ച രണ്ടു സമിതികളുടെ നിർദേശ പ്രകാരമാണ് ഒന്നാം പിണറായി സർക്കാർ അവസാന കാലത്ത് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 2020 നവംബർ അഞ്ചു മുതൽ ഒരു വർഷത്തേക്കാണ് ഒാഫിസ് മോടിപിടിപ്പിക്കൽ, ഫർണിച്ചർ-വാഹനം വാങ്ങൽ എന്നിവക്ക് നിയന്ത്രണമുണ്ടായിരുന്നത്.
ഇക്കൊല്ലം നവംബർ അഞ്ചുവരെയായിരുന്നു നിയന്ത്രണം. ഇത് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണ ഉത്തരവിലെ 13ാം ഖണ്ഡികയിൽ പറയുന്നവ ഒരു വർഷം കൂടി നീട്ടി ധനവകുപ്പ് ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ മാറിത്തുടങ്ങിയെങ്കിലും സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. കടംവാങ്ങിയാണ് ചെലവുകൾ നടത്തുന്നത്. ജി.എസ്.ടിയിൽ മാത്രമല്ല, മറ്റ് മേഖലകളിലും നികുതി വരവിന് വേഗം വന്നിട്ടില്ല. ഇന്ധന നികുതി കുറക്കാൻ കടുത്ത സമ്മർദമുയർന്നിട്ടും സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലാണ് സർക്കാർ അതിന് തയാറാകാത്തത്.
ശമ്പള-പെൻഷൻ പരിഷ്കരണത്തിെൻറ അധിക ബാധ്യത സാമ്പത്തിക നിലയെ വല്ലാതെ പരുങ്ങലിലാക്കി. പലിശ ബാധ്യതയും കുതിച്ചുയരുകയാണ്. കുടിശ്ശിക പിരിവും നടന്നില്ല.
ജി.എസ്.ടി നഷ്ട പരിഹാരം നിലയ്ക്കുന്നതും ധനകാര്യ കമീഷൻ ശിപാർശ പ്രകാരം വിഹിതത്തിൽ കുറവ് വരുന്നതും അടുത്ത വർഷം സംസ്ഥാന സാമ്പത്തിക നിലയെ ബാധിക്കും. ഇൗ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.