നിർദേശം കണ്ട മട്ടില്ല: ദുരന്തനിവാരണ പ്ലാനില്ലാതെ സർക്കാർ വകുപ്പുകൾ
text_fieldsകൊച്ചി: പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും ആവർത്തിക്കുമ്പോഴും ദുരന്തനിവാരണ പദ്ധതിക്കായുള്ള നിർദേശങ്ങളോട് മുഖം തിരിച്ച് വിവിധ സർക്കാർ വകുപ്പുകൾ. കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരമുള്ള പ്ലാനുകൾ തയാറാക്കി സമർപ്പിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് ഓരോ വകുപ്പിനും നൽകിയ സർക്കാർ നിർദേശത്തിലാണ് ഇനിയും തീരുമാനമാകാത്തത്. കേന്ദ്ര ദുരന്തനിവാരണ നിയമം 2005 പ്രകാരം ദുരന്തനിവാരണ പ്ലാൻ തയാറാക്കേണ്ടത് അതത് വകുപ്പുകളുടെ ഉത്തരവാദിത്തമാണ്. ഇത് തയാറാക്കാൻ ആവശ്യമായ രൂപരേഖ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 2014ൽ തന്നെ ഒരുക്കി നോഡൽ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം 2015ൽ ഹോമിയോപതി വകുപ്പ്, 2017ൽ പൊതുമരാമത്ത് ദേശീയപാത വകുപ്പ്, 2018ൽ ആരോഗ്യവകുപ്പ്, 2020ൽ സോയിൽ സർവേ വകുപ്പ് എന്നിവ മാത്രമാണ് പ്ലാനുകൾ തയാറാക്കി കൈമാറിയിട്ടുള്ളത്.
സംസ്ഥാനത്തെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റവന്യൂ- ദുരന്ത നിവാരണ വകുപ്പാണ്. പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള നോഡൽ വകുപ്പും ഇവർതന്നെ. മനുഷ്യപ്രേരിത ദുരന്തങ്ങൾ കൈകാര്യം െചയ്യുന്നത് ആഭ്യന്തര വകുപ്പിെൻറ ചുമതലയാണ്. രാസദുരന്തങ്ങളെ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡിപ്പാർട്മെൻറും പകർച്ച വ്യാധിപോലുള്ള ആരോഗ്യപ്രശ്നങ്ങളെ ആരോഗ്യവകുപ്പും കൃഷിനാശത്തിന് കൃഷിവകുപ്പുമാണ് നോഡൽ ഏജൻസികൾ.
ഓരോ ഏജൻസിയും ഇതുപ്രകാരം ദുരന്തനിവാരണ പ്ലാൻ തയാറാക്കി അവലോകനത്തിന് നൽകേണ്ടതാണ്. ലഭിച്ച പല റിപ്പോർട്ടുകളും സൂക്ഷ്മതലത്തിൽ അപഗ്രഥിച്ച് തയാറാക്കിയതല്ല എന്ന വിമർശനവുമുയർന്നിരുന്നു. എങ്കിലും ദുരന്ത മുന്നൊരുക്ക-പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങളിൽ വകുപ്പുതല ഉദ്യോഗസ്ഥർക്ക് ഒരു മാർഗരേഖയായി ഇത് പ്രയോജനപ്പെടുത്താമെന്നായിരുന്നു ഗവണ്മെൻറ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതിയുടെ വിലയിരുത്തൽ. അടിയന്തരമായി പ്ലാൻ തയാറാക്കി അംഗീകാരം നേടണമെന്ന് 2019ൽ അവർ ആവർത്തിക്കുകയും ചെയ്തിരുന്നു. കോവിഡിെൻറയും ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ ഓരോ വകുപ്പിലും കാര്യക്ഷമമായ ദുരന്തനിവാരണ പ്ലാനുകൾ ഉണ്ടായിരിക്കണമെന്നിരിക്കേയാണ് ഈ അലംഭാവം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.