കോവിഡ് പരിശോധന ഫലം വൈകുന്നു; രീതി മാറ്റണമെന്ന് സർക്കാർ ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: കോവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ-ചികിത്സാരംഗത്ത് അടിയന്തരമായി നടപ്പാക്കേണ്ട നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ച് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). കൂട്ടപരിശോധനയുടെ പ്രായോഗികതയിലും ശാസ്ത്രീയതയിലും അസോസിയേഷന് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനത്തെ കെ.ജി.എം.ഒ.എ സ്വാഗതം ചെയ്തു. എന്നാൽ, ആർ.ടി.പി.സി.ആർ പരിശോധന സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിയും വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഫലം ഇപ്പാഴും പൂർണമായും ലഭ്യമായിട്ടില്ല. ഇത് പരിശോധനയുടെ ഉദ്ദേശ്യം വിഫലമാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ കുറവ് ഉടൻ പരിഹരിക്കണം.
രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പർക്കമുള്ളവരിലേക്കും അടുത്ത് ബന്ധമുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം. ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണം. കൂടുതൽ ആൻറിജൻ കിറ്റ് ഉറപ്പുവരുത്തണം. സർക്കാർ സംവിധാനത്തിലെ സ്വാബ് കലക്ഷൻ ലാബ് ടെക്നീഷ്യൻമാർ, ഡെൻറൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കണം.
വീടുകളിലെ ചികിത്സ പ്രോത്സാഹിപ്പിക്കുകയും അതിന് ബുദ്ധിമുട്ടുള്ളവർക്കായി ക്വാറൻറീൻ സെൻറർ തുടങ്ങുകയും വേണം. സി.എഫ്.എൽ.ടി.സികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം. അർഹതപ്പെട്ടവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പുവരുത്തണം.
കിടക്കകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനെമാരുക്കണം. വാക്സിനേഷൻ വേഗത്തിൽ പരമാവധി പേരിലേക്ക് എത്തിക്കണം. വാർഡ് തല സമിതികൾ വഴി ഓരോ വാർഡിലും വാക്സിനർഹരായവരെ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.