സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു
text_fieldsതിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം പരിഹരിക്കാൻ നടപടിയെടുക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതായി കെ.ജി.എം.ഒ.എ അറിയിച്ചു. ജനുവരി ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിർവഹണം, കായകല്പം, എൻ.ക്യു.എ.എസ് പ്രവർത്തനം തുടങ്ങിയവയിൽ നിന്നുൾെപ്പടെ വിട്ടുനിന്ന് നിസ്സഹകരണ സമരം ശക്തമാക്കും. ജനുവരി നാലിന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. കോവിഡ് നിബന്ധനകളനുസരിച്ച് പങ്കെടുക്കാവുന്ന പരമാവധി പേരെ പങ്കെടുപ്പിച്ചാകും സമരം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജനുവരി 18ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ലേബർ റൂം തുടങ്ങിയവ ഒഴികെ എല്ലാ സേവനങ്ങളിൽ നിന്നും അന്നേദിവസം ഡോക്ടർമാർ വിട്ടുനിൽക്കും.
നിൽപ് സമരത്തിെൻറ 13ാം ദിനം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡൻറ് ഡോ. അജിത് കുമാർ, ഡോ. ബിജോയ് സി.പി, ഡോ. രാജേഷ് ഒ.ടി, ഡോ.സച്ചിൻ കെ.സി, ഡോ. അമൃതകല, ഡോ. അന്ജു എം.എസ്, ഡോ. രഞ്ജിത്ത് മാത്യു , ഡോ. കിരൺ കെ. ജി, ഡോ. ജിതിൻ, ഡോ. അരുൺ ശങ്കർ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.