സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്‍റെ പ്രസ്താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ല -കോൺഗ്രസ്
text_fieldsകോഴിക്കോട്: പാലാ ബിഷപ്പിെൻറ പ്രസ്താവനയോടെയുണ്ടായ വിവാദം ചൂഷണംചെയ്ത് സാഹോദര്യം തകർക്കുന്ന പ്രവണത തടയാൻ കെ.പി.സി.സി സമുദായ നേതാക്കളുടെ യോഗം വിളിക്കുമെന്ന് പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചു. വിവിധ സമുദായ നേതാക്കളെ സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എല്ലാ സമുദായ നേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ചനടത്തി, തള്ളിപ്പറയേണ്ടതിനെ തള്ളിപ്പറയുകയും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കുകയും ചെയ്ത് നല്ല സന്ദേശം നാടിന് നൽകുകയാണ് വേണ്ടത്. ഇരു സമുദായത്തിലെയും വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രതികരണമാണുണ്ടായത്. രാജ്യത്തിെൻറ മതേതരത്വം കോൺഗ്രസിെൻറ സൃഷ്ടിയാണ്. ഇതിന് പോറലേൽക്കാൻ അനുവദിക്കില്ല.
മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചശേഷം നിരുത്തരവാദപരമായാണ് പ്രതികരിച്ചത്. സർക്കാർ കാണിക്കേണ്ട സമചിത്തതയും ഉത്തരവാദിത്ത ബോധവും മന്ത്രിയിൽനിന്നുണ്ടായില്ല. ഒരുവിഷയം വരുേമ്പാൾ അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തുകയാണ് മന്ദബുദ്ധിയല്ലാത്ത ആൾ െചയ്യുക. എന്നാൽ, ഇവിടെ ഒരാളെ മാത്രം സന്ദർശിച്ച് പ്രശ്നം അവസാനിപ്പിച്ചെന്ന നിലപാടെടുക്കുകയാണുണ്ടായത് -സുധാകരൻ പറഞ്ഞു.
മതസ്പർധ വളർത്താൻ ആർക്കും താൽപര്യമില്ലെന്നും മുഖ്യമന്ത്രിയും ഭരണകൂടവും ചർച്ചനടത്തി വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും ഒരു പ്രതികരണവുമില്ലെന്നും സതീശൻ പറഞ്ഞു. സർക്കാറിന് ഇക്കാര്യത്തിൽ ഒരു നിലപാടുമില്ല. ചർച്ച നടത്തിയപ്പോൾ ഇരുവിഭാഗത്തിൽനിന്നും വലിയ സഹകരണമാണ് ലഭിച്ചത്. ഇനി സർക്കാർ മുൻകൈയെടുത്ത് സർവകക്ഷിയോഗം വിളിച്ചാൽ ഞങ്ങൾ അതുമായി സഹകരിക്കും. പ്രശ്നം പെട്ടെന്ന് തീരുകയാണ് വേണ്ടത്. ഈ രണ്ടു സമുദായങ്ങളും അകലണമെന്നാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നത്.
താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകത്തിലൊരു പരാമർശമുണ്ടായപ്പോൾ ഡോ. എം.കെ. മുനീർ എം.എൽ.എ ബിഷപ്പുമായി സംസാരിച്ച് ആ വിഷയം തീർത്തു. അതാണ് മാതൃക. പ്രകോപനങ്ങൾ ആരിൽനിന്നും ഉണ്ടാവരുതെന്നും സതീശൻ പറഞ്ഞു. ഗാന്ധിജയന്തി ദിനം മതസൗഹാർദ ദിനമായി ആചരിക്കുമെന്നും ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. ടി. സിദ്ദീഖ് എം.എൽ.എ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, കെ.എം. അഭിജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.