സര്‍ക്കാറിെൻറ വാതില്‍പ്പടി സേവനം അടുത്ത മാസം മുതൽ; ആദ്യ ഘട്ടം ഈ പ്രദേശങ്ങളിൽ
text_fieldsആലപ്പുഴ: അശരണരും കിടപ്പ് രോഗികളും ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും. പദ്ധതി അവലോകനം ചെയ്യുന്നതിനും ഒരുക്കം വിലയിരുത്തുന്നതിനും കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആദ്യഘട്ടത്തില്‍ മാവേലിക്കര നഗരസഭ, തിരുവന്‍വണ്ടൂര്‍, മാരാരിക്കുളം വടക്ക്, കരുവാറ്റ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കംകുറിക്കുക.
വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതി തദ്ദേശ ഭരണവകുപ്പിെൻറ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. പ്രാരംഭഘട്ടമായി വാര്‍ഡ്തല കമ്മിറ്റി രൂപവത്കരണം, സേവനാവകാശ പട്ടിക തയാറാക്കല്‍, സന്നദ്ധ സേവകരുടെ തെരഞ്ഞെടുപ്പ് എന്നിവ പൂര്‍ത്തീകരിക്കും. സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്കി സെപ്റ്റംബറിൽ പദ്ധതി ആരംഭിക്കുന്നതിന് സജ്ജമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ക്ഷേമപദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായം, സാമൂഹിക സുരക്ഷ പെന്ഷന് എന്നിവക്കുള്ള അപേക്ഷ തയാറാക്കല്‍, അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്കല് തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കുക. അക്ഷയകേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ വാര്‍ഡ് അംഗത്തിെൻറ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഗ്രാമപഞ്ചായത്തില്‍ 15 അംഗങ്ങളും നഗരസഭയില്‍ 17 അംഗങ്ങളും വീതമുള്ള കമ്മിറ്റിയാണ് രൂപവത്കരിക്കുക. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സന്നദ്ധ സേവകരെ തെരഞ്ഞെടുക്കും.
കമ്പ്യൂട്ടര്‍ നൈപുണ്യവും സേവന സന്നദ്ധതയുമുള്ളവര്‍, സന്നദ്ധ സേന ഡയറക്ടറേറ്റില്‍നിന്ന് ലഭ്യമാക്കുന്നവര്, അക്ഷയ കേന്ദ്രം പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് സന്നദ്ധ സേവകരായി നിയമിക്കുക.
പൊലീസ് വെരിഫിക്കേഷന് നടപടി ഉറപ്പാക്കുക, സേവനം നല്‍കുന്നതിന് അനുയോജ്യമരായവരെ നിയോഗിക്കുക, സേവനം ആവശ്യമുള്ളവരുടെ പട്ടിക തയാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി നടപ്പിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.