സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24നു പണിമുടക്കും
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും വേതനം പിടിച്ചു പറിക്കുന്നതിനെതിരെ പണിമുടക്കി പ്രതിഷേധിക്കുമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ അധ്യാപക ഭവനിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു വർഷം മുമ്പ് ലഭിക്കേണ്ട ശമ്പളത്തിനും അലവൻസിനുംവേണ്ടിയാണ് സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24ന് പണിമുടക്കുന്നത്.
ഭരണകൂടത്തിനൊപ്പം നിൽകുന്നവർക്ക് പിൻവാതിൽ നിയമനവും ഉന്നതവിദ്യാഭ്യാസരംഗത്ത് വഴിവിട്ട നേട്ടവും ലഭിക്കുന്നു. ക്ഷാമബത്ത സംബന്ധിച്ച് കോടതിയുടെ ഇടപെടലുകൾ ഉണ്ടായി. ശമ്പള കുടിശ്ശികയും സറണ്ടറും പിടിച്ചുവെച്ചിരിക്കുന്നു.
മെഡിസെപ് പദ്ധതി നടപ്പാക്കി കമീഷൻ തട്ടിയെടുത്തു. പണിമുടക്കിന് മുന്നോടിയായി ഡിസംബർ 11 മുതൽ കാസർകോടുനിന്ന് ‘അതിജീവനയാത്ര’ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.ഒ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ മജീദ്, എം.എസ്. ഇർഷാദ്, കെ.സി. സുബ്രഹ്മണ്യൻ, എ.എം. ജാഫർ ഖാൻ, രമേശ് എം. തമ്പി, പി.കെ. അരവിന്ദൻ, ആർ. അരുൺ കുമാർ, ഒ.ടി. പ്രകാശ്, അനസ്, ഹരികുമാർ, ബി.എസ്. രാജീവ്, വട്ടപ്പാറ അനിൽ, ആത്മകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.