Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരാർ, ദിവസ...

കരാർ, ദിവസ വേതനക്കാർക്കും ധനവകുപ്പി​െൻറ ഓണപ്പരിഗണന

text_fields
bookmark_border
secratariat
cancel
തി​രു​വ​ന​ന്ത​പു​രം: ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കും കൂ​ടി ഓ​ണ​ത്തി​ന് മു​ൻ​കൂ​ർ ശ​മ്പ​ളം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം പേ​ർ​ക്ക് പ​ണം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ധ​ന​വ​കു​പ്പി​​​െൻറ ക​ണ​ക്ക്. 

250 കോ​ടി രൂ​പ​യാ​ണ് ആ​കെ വേ​ണ്ടി​വ​രി​ക. ഫു​ൾ​ടൈം, പാ​ർ​ട് ടൈം ​ക​ണ്ടി​ൻ​ജ​ൻ​റ്​ ജീ​വ​ന​ക്കാ​ർ, വ​ർ​ക് എ​സ്​​റ്റാ​ബ്ലി​ഷ്മ​​െൻറ്​ സ്​​റ്റാ​ഫ്, എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും എ​സ്.​എ​ൽ.​ആ​ർ, എ​ൻ.​എം.​ആ​ർ ജീ​വ​ന​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ, പോ​ളി​ടെ​ക്നി​ക്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ഗ​സ്​​റ്റ്​ മാ​സ​ത്തെ ശ​മ്പ​ളം മു​ൻ​കൂ​റാ​യി ന​ൽ​കാ​ൻ നേ​ര​ത്തേ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​ആ​നു​കൂ​ല്യം ദി​വ​സ​വേ​ത​ന, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്കി ധ​ന​വ​കു​പ്പി​​​െൻറ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ങ്ങി. 

25,26,29 തീ​യ​തി​ക​ളി​ൽ അ​ത​ത്​ വ​കു​പ്പു​ക​ളി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക്​ മു​ൻ​കൂ​ർ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യും. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ കൈ​പ്പ​റ്റു​ന്ന തു​ക അ​ധി​ക​മാ​യാ​ൽ അ​ടു​ത്ത​മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തി​നു​ള്ള സ​മ്മ​ത​പ​ത്ര​വും ഓ​ഫി​സു​ക​ളി​ൽ ന​ൽ​ക​ണം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government employeeskerala newssalaryonammalayalam news
News Summary - government employees salary onam- Kerala news
Next Story