Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2019 11:54 PM IST Updated On
date_range 20 Jun 2019 11:54 PM ISTസംസ്ഥാന ജീവനക്കാരുടെ ശമ്പളം; രണ്ട് ഘട്ടമായി ട്രഷറി അക്കൗണ്ടിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പൂർണമായി ട്രഷറി വഴി നൽകാൻ തീരുമാന ം. 34 വകുപ്പുകളിലെ ജീവനക്കാർക്ക് ജൂൺ ശമ്പളം മുതലും അവശേഷിക്കുന്ന വകുപ്പുകൾക്ക് ജൂ ലൈ ശമ്പളം മുതലും ട്രഷറി വഴി നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാർ ട്രഷറി യിൽ ഇ-ടി.എസ്.ബി (എംപ്ലോയീ-ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ട് തുറക്കണം. നിലവിൽ ടി.എ സ്.ബി അക്കൗണ്ടുള്ളവരും ഇ-ടി.എസ്.ബി അക്കൗണ്ട് തുടങ്ങണമെന്ന് ധനവകുപ്പിെൻറ ഉത്തരവ ിൽ പറയുന്നു.
പൊതുഭരണം, ധനം, ട്രഷറി വകുപ്പുകളിൽ നേരത്തെ നടപ്പാക്കിയ സംവിധാനത്തിെൻറ അടുത്തഘട്ടമാണിത്. രണ്ട് ഘട്ടമായായിരിക്കും ബാക്കി നടപ്പാക്കുക. ഇതിന് ആവശ്യമായ നടപടികൾക്ക് ട്രഷറി ഡയറക്ടർക്കും വകുപ്പ് മേധാവികൾക്കും ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ട്രഷറിയിൽ ജീവനക്കാരുടെ ശമ്പളം കഴിയുന്നത്ര പിടിച്ചുനിർത്തുന്നതിനാണ് ഇൗ നീക്കം. നിലവിൽ 2500 കോടിയോളം രൂപ പണമായോ ബാങ്ക് അക്കൗണ്ടുകളിലേക്കോ പോവുകയാണ്. ജീവനക്കാരുടെ ശമ്പളത്തിൽ കുറെയെങ്കിലും ട്രഷറിയിൽ നിലനിർത്തിയാൽ ട്രഷറി ഞെരുക്കം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ തന്നെ ട്രഷറി വഴി ശമ്പളത്തിന് നീക്കം നടന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തി കൂട്ടത്തോടെ ട്രഷറി അക്കൗണ്ടുകൾ സൃഷ്ടിക്കും. അക്കൗണ്ടിെൻറ കെ.വൈ.സി ആയി സ്പാർക്ക് രേഖകൾ ഉപയോഗിക്കും. ഇ-ടി.എസ്.ബി അക്കൗണ്ട് നമ്പർ സ്പാർക്കിൽ ജനറേറ്റ് ചെയ്യും. പ്രസൻറ് സാലറി മെനുവിൽ ഇത് ലഭ്യമാകും. ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ ആദ്യം ഇ-ടി.എസ്.ബി അക്കൗണ്ടിലേക്കാണ് കൈമാറുക. അവിെട നിന്നും ബാങ്ക് അക്കൗണ്ടിലേക്കോ ട്രഷറിയുെട ടി.എസ്.പി അക്കൗണ്ടിലേക്കോ തുക മാറ്റാനാകും. പൂർണമായോ ഭാഗികമായോ ഇങ്ങനെ ചെയ്യാം.
ഇൻറർനെറ്റ് ബാങ്കിങ് അടക്കം ഒാൺലൈൻ മാഗത്തിലൂടെയോ ഡി.ഡി.ഒമാർക്ക് അപേക്ഷ നൽകിയോ തുക മാറ്റാനാകും. ടി.എസ്.ബി ചെക്കുകൾ ഉപയോഗിച്ച് ഇ-ടി.എസ്.ബി അക്കൗണ്ടുകളിൽനിന്ന് നേരിട്ട് തുക പിൻവലിക്കാനും കഴിയും. ചട്ടപ്രകാരം അപേക്ഷകൻ അപേക്ഷ നൽകിയാൽ അക്കൗണ്ടുകളിൽ ഇൻറർനെറ്റ്.
ജൂണിൽ ട്രഷറി വഴി ശമ്പളം മാറ്റുന്ന വകുപ്പുകൾ
ജുഡീഷ്യറി, അഡ്വക്കറ്റ് ജനറൽ, കൃഷി, മൃഗസംരക്ഷണം, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക സമുദായ വികസനം, പൊതുവിതരണം, സഹകരണം, കയർ, ക്ഷീരം, ഡ്രഗ് കൺട്രോൾ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, സാേങ്കതിക വിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, ലോ കോളജുകൾ, അഗ്നിശമന സേന, െമഡിക്കൽ വിദ്യഭ്യാസം, റവന്യൂ-ലാൻഡ് ബോർഡ്, ഗ്രാമവികസനം, പട്ടിക ജാതി, പട്ടിക വർഗം, സെക്രേട്ടറിയറ്റ്, സാമൂഹികനീതി, കായികവും യുവജന കാര്യവും, സംസ്ഥാന ആസൂത്രണ ബോർഡ്, ജലഗതാഗതം, സ്റ്റേഷനറി, സർവേ ആൻഡ് ലാൻഡ് റെക്കോഡ്, ടൂറിസം, ടൗൺ പ്ലാനിങ്, യൂനിവേഴ്സിറ്റി അപ്പലേറ്റ് ൈട്രബ്യൂണൽ, വിജിലൻസ്, വിജിലൻസ് ൈട്രബ്യൂണൽ, വനിത-ശിശു വികസനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story