Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാർ...

സർക്കാർ ജീവനക്കാർ സ്​ത്രീധന സത്യവാങ്​മൂലം നൽകണമെന്ന്​ ഉത്തരവ്​

text_fields
bookmark_border
dowry oath
cancel

കോഴിക്കോട്​: സ്​ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്​തിട്ടില്ലെന്ന്​ സർക്കാർ ജീവനക്കാർ സത്യവാങ്​മൂലം നൽകണമെന്ന്​ ഉത്തരവ്​. ജീവിത പങ്കാളിയുടെയും ഇരുവരുടെയും രക്ഷാകർത്താക്കളുടെയും ഒപ്പോടുകൂടിയ സാക്ഷ്യപത്രം ഓഫിസ്​ മേധാവികൾക്കാണ്​ ജീവനക്കാർ നൽകേണ്ടത്​. സ്​ത്രീധനം നിരോധി​െച്ചങ്കിലും ചിലർ ഇതിനെ സാമൂഹിക വ്യവസ്​ഥിതിയു​െട ഭാഗമായി കണ്ട്​ പ്രോത്സാഹിപ്പിക്കുന്നതിനാൽ ബോധവത്​കരണം കൂടി ലക്ഷ്യമിട്ടാണ്​ വനിത ശിശുക്ഷേമ വകുപ്പ്​ ഉത്തരവിറക്കിയത്.

സ്​ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാൻ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്​തിട്ടില്ലെന്ന സാക്ഷ്യപത്രം സർക്കാർ ഉദ്യോഗസ്​ഥരിൽ നിന്നും ഓഫിസ്​ മേധാവികൾ വാങ്ങുകയും ആറുമാസത്തിലൊരിക്കൽ ഇത്​ റിപ്പോർട്ടാക്കി സ്​ത്രീധന നിരോധന ഓഫിസർ കൂടിയായ ജില്ല വനിത ശിശുവികസന ഓഫിസർക്ക്​ നൽകുകയുമാണ്​ ചെയ്യുക.

സാക്ഷ്യപത്രത്തി​‍െൻറ മാതൃക പുറത്തിറക്കിയ സർക്കാർ സ്​ത്രീധന നിരോധന നിയമം, ചട്ടങ്ങൾ എന്നിവ പ്രകാരം ഇത്​ നിർബന്ധമാക്കിയിട്ടുമുണ്ട്​. വിദ്യാർഥികൾക്കിടയിലടക്കം സ്​ത്രീധന വിരുദ്ധ കാമ്പയിൻ ശക്തിപ്പെടുത്താനുള്ള നൂതന പദ്ധതികളും സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government employeedowry oath
News Summary - Government employees to submit dowry oath
Next Story