1,100ഒാളം കോളജ് അധ്യാപകരെ നിയമിക്കും - മന്ത്രി ജലീൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ കോളജുകളിൽ 1,100ഒാളം അധ്യാപകരുടെയും 200 അനധ്യാപക ജീവനക്കാരുടെയും നിയമനം നടത്തുമെന് ന് ഉന്നത വിദ്യാഭ്യാസ മന്ത്രി െക.ടി. ജലീൽ. 600ഒാളം അധ്യാപകരുടെയും 100 അനധ്യാപകരുടെയും തസ്തികകൾ സൃഷ്ടിക്കാൻ അടുത ്ത ബജറ്റിൽ പണം നീക്കിവെക്കും. അടുത്ത വർഷം ബാക്കി തസ്തികകൾ സൃഷ്ടിക്കുമെന്നും തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സ ർവകലാശാല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗത്തിനിടെ മന്ത്രി അറിയിച്ചു.
കാലിക്കറ്റ് സർവകലാശ ാലക്ക് 150 കോടി രൂപയുടെ പദ്ധതികളുടെ നിർവഹണത്തിന് അംഗീകാരം നൽകും. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഗവേഷണ മേഖലയിൽ സംവരണം ഏർപ്പെടുത്തും. സംവരണ വിഭാഗം വിദ്യാർഥികളില്ലെങ്കിൽ പൊതുവിഭാഗത്തിൽനിന്ന് ഗവേഷക വിദ്യാർഥികളെ തെരഞ്ഞെടുക്കും-ജലീൽ പറഞ്ഞു.
കിഫ്ബി ഫണ്ടിൽനിന്ന് 165 കോടിയുടെ സഹായമാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. സെൻട്രൽ സയൻസ് ഇൻസ്ട്രുമെേൻറഷൻ സംവിധാനത്തിന് 99 കോടി, ഗവേഷണ കേന്ദ്രങ്ങൾക്ക് അഞ്ച് കോടി, െഎ.ടി സൊലൂഷൻ സെൻററിനും സുവർണ ജൂബിലി ഹോസ്റ്റലിനും 10 കോടി വീതം, റിങ് റോഡിനും ചുറ്റുമതിൽ കെട്ടാനും 20 കോടി എന്നിങ്ങനെയാണ് സർവകലാശാല 165 കോടി ആവശ്യപ്പെട്ടത്.
മന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങൾ:
-ഗവേഷണ ഫണ്ടുകൾ ലഭിക്കുന്നതിലെ നൂലാമാലകൾ അവസാനിപ്പിക്കും. ഫണ്ടിങ് ഏജൻസിയുടെ നിബന്ധനകൾ മാത്രം പരിേശാധിച്ചാൽ മതിയെന്ന് സർവകലാശാലകൾക്ക് നിർദേശം നൽകി.
-സ്വാശ്രയ കോളജുകളെയും സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടുത്തും.
-ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ ഫണ്ട് എയ്ഡഡ് കോളജുകൾക്ക് ലഭിക്കുന്നതിലെ തടസ്സം ഒഴിവാക്കും. എയ്ഡഡ് കോളജുകളെ ഗവ. എയ്ഡഡ് കോളജ് എന്നാക്കി മാറ്റും. ഇത്തരം കോളജുകൾക്ക് സഹായം നൽകാനാവിെല്ലന്ന കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിെൻറ നിബന്ധന ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
-പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കും.
-പുതുതായി തുടങ്ങുന്ന സംസ്ഥാന ഒാപൺ സർവകലാശാലയുടെ ആസ്ഥാനം കാലിക്കറ്റിെൻറ പരിധിയാകും. നിലവിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഒാപൺ സർവകലാശാല പ്രാദേശിക കേന്ദ്രങ്ങളാക്കി മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.