ഡി.എ കുടിശ്ശിക: രണ്ട് ഗഡു പിൻവലിക്കാം
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ ഡി.എ കുടിശ്ശികയിലെ രണ്ടു ഗഡുക്കളുടെ ‘ലോക്ക് ഇൻ പീരിയഡ്’ ഒഴിവാക്കി സർക്കാർ ഉത്തരവ്. 2019 ജനുവരി, ജൂലൈ, 2020 ജനുവരി, ജൂലൈ എന്നിങ്ങനെ നാല് ഗഡുക്കൾ 2021 ഫെബ്രുവരിയിൽ പി.എഫിൽ ലയിപ്പിച്ചിരുന്നു. ഇവ 2023 ഏപ്രിൽ ഒന്ന്, സെപ്റ്റംബർ 30, 2024 ഏപ്രിൽ ഒന്ന്, സെപ്റ്റംബർ 30 എന്നിങ്ങനെ നാല് സമയപരിധികളിൽ പൻവലിക്കാമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
നാലും പിൻവലിക്കാൻ അനുവദിച്ചിരുന്നില്ല. ഇക്കൂട്ടത്തിലെ രണ്ടു ഗഡുകളുടെ പിൻവലിക്കൽ നിയന്ത്രണം ഒഴിവാക്കുന്നതാണ് ‘ലോക്ക് ഇൻ പീരിയഡ്’ ഒഴിവാക്കി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാലിലുമായി 16 ശതമാനമാണ് കുടിശ്ശിക. ഇതിൽ രണ്ട് ഗഡുക്കളിലായുള്ള എട്ട് ശതമാനമാണ് പിൻവലിക്കാവുന്നത്. ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കുന്നത് സംബന്ധിച്ച് ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.