ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജം; സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഒാൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു. 872 വിദ്യാർഥികൾക്ക് മാത്രം ഓൺലൈൻ സൗകര്യം ലഭ്യമല്ല. ഇവർ വിദൂര ആദിവാസി മേഖലകളിലെ കുട്ടികളാണ്. ഇവർക്കാവശ്യമായ ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്ത് എത്തിച്ചുനൽകും.
41.2 ലക്ഷം വിദ്യാർഥികൾക്ക് ഓൺൈലൻ ക്ലാസുകളിൽ പെങ്കടുക്കുന്നതിനായി സൗകര്യം ഏർപ്പെടുത്തി. വിദ്യാർഥികൾക്ക് ഓൺൈലൻ പഠന സൗകര്യം ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതലാണ് വിക്ടേഴ്സ് ചാനൽ വഴി സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സംപ്രേക്ഷണം. ടെലിവിഷൻ, സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് പഠനാവസരം നഷ്ടമാകുമെന്ന ആശങ്ക ഉയർന്നിരുന്നു. രണ്ടാം ഘട്ട ഓൺൈലൻ ക്ലാസുകൾ ജൂൺ 15ന് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.