ഇടത് നേതാക്കൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ കോടതിയിൽ
text_fieldsതിരുവനന്തപുരം: ഇടത് നേതാക്കൾ ഉൾപ്പെട്ട കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ സർക്കാർ വിവിധ കോടതികളിൽ അേപക്ഷ നൽകി. നിയമസഭയിലെ അക്രമക്കേസ് പിൻവലിക്കാനുള്ള നീക്കം കോടതി തള്ളിയെങ്കിലും അത് മാനിക്കാതെയാണ് പൊതുമുതൽ നശിപ്പിച്ച കേസുകൾ കൂട്ടത്തോടെ അവസാനിപ്പിക്കാനുള്ള നീക്കം.
സി.പി.എം സംസ്ഥാന ഭാരവാഹികളും ഇടതു നേതാക്കളും, എസ്.എഫ്.ഐ-ഡി.വൈ.എഫ്.െഎ പ്രവർത്തകരും ഉൾപ്പെട്ട, പൊതുമുതല്‍ നശീകരണ കേസുമായി ബന്ധപ്പെട്ട 70 ലധികം കേസുകൾ പിന്‍വലിക്കാനാണ് കോടതികളിൽ അപേക്ഷ നൽകിയത്. പി.എസ്.സി പരീക്ഷ തട്ടിപ്പ് പ്രതികൾ ഉൾെപ്പട്ട കേസുകൾ പോലും ഇതിൽ പെടും.
തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.എ പ്രവര്‍ത്തകനെ പിടികൂടിയതിെൻറ പേരില്‍ പൊലീസുകാരനെ മർദിക്കുകയും പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകർക്കെതിരായ കേസാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് കേസുകൾ അവസാനിപ്പിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.