വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു; അയൽസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഈ പച്ചക്കറികൾ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ ഔട്ട്ലെറ്റുകൾ വഴി കുറഞ്ഞ വിലക്ക് വിൽപന നടത്തുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ പ്രളയമാണ് പച്ചക്കറി വിലക്കയത്തിന് കാരണം. ഒരാഴ്ചക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.
ഇന്ധന വിലവർധനയുടെ പേരുപറഞ്ഞ് ഇടനിലക്കാർ ഇരട്ടിവിലക്കാണ് കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റർ പിന്നിട്ട് പാലക്കാടെത്തുമ്പോൾ 120 രൂപയാണ് ഈടാക്കുന്നത്.
പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.