Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവശ്യസർവിസുകൾ മാത്രം,...

അവശ്യസർവിസുകൾ മാത്രം, ആരാധനാലയങ്ങളിൽ പ്രവേശനമില്ല; ലോക്ഡൗൺ നിർദേശങ്ങൾ പുറത്തിറക്കി

text_fields
bookmark_border
അവശ്യസർവിസുകൾ മാത്രം, ആരാധനാലയങ്ങളിൽ പ്രവേശനമില്ല; ലോക്ഡൗൺ നിർദേശങ്ങൾ പുറത്തിറക്കി
cancel

തിരുവനന്തപുരം: അവശ്യസർവിസുകൾ ഒ​ഴികെയുള്ള എല്ലാ സ്​ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശവുമായി സംസ്​ഥാന സർക്കാർ കോവിഡ്​ ലോക്​ഡൗൺ മാർഗ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയാണ്​ സമ്പൂർണ ലോക്ഡൗൺ. അവശ്യസർവിസുകൾ ഒഴികെയുള്ള സർക്കാർ ഒാഫിസുകൾ തുറക്കില്ല. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്​. അന്തർജില്ല സർവിസുകൾ അനുവദിക്കില്ല.

പെട്രോൾ പമ്പ്​, കൊറിയർ, തപാൽ, ആരോഗ്യമേഖല, പലചരക്ക്​ - മത്സ്യ -മാംസ- പാൽ കടകൾ, മാധ്യമങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിക്കാം. കടകൾ രാവിലെ ആറുമുതൽ വൈകീട്ട്​ 7.30 വരെ മാത്രം.

ബാങ്കുകളും ഇൻഷുറൻസ്​ സ്​ഥാപനങ്ങളും ഉച്ച ഒരുമണിവ​രെ തുറക്കാം.

കേബിൾ, ഡി.ടി.എച്ച്​ സേവനം അനുവദിക്കും.

കെട്ടിട നിർമ്മാണ, അറ്റകുറ്റപ്പണികൾ അനുവദിക്കും. അഞ്ച്​ പേരിൽ കൂടാതെ തൊഴിലുറപ്പ്​ പദ്ധതികൾ നടപ്പാക്കാം.

ചരക്ക്​ നീക്കം അനുവദിക്കുമെങ്കിലും പൊതുഗതാഗതം നിർത്തിവെക്കും.

എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടച്ചിടും. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്കാരിക, മത കൂടിച്ചേരലുകൾ നിരോധിക്കും.

ശവസംസ്കാരത്തിന്​ 20 പേരിൽ കൂടരുത്​. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങളിൽ 20 പേരെ അനുവദിക്കും. കർശനമായ സാമൂഹിക അകലം പാലിക്കണം. അടുത്തുള്ള പൊലീസ്​ സ​്​റ്റേഷനിൽ അറിയിക്കണം. വിശദാംശങ്ങൾ covid19 jagratha പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഈ കാര്യങ്ങൾ കർശനമായി പരിശോധിക്കുന്നതിന്​ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി.


സുപ്രധാന നിർദേശങ്ങൾ:

പ്രവർത്തിക്കാൻ അനുമതിയുള്ള വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ, സേവനങ്ങൾ:

ആശുപത്രികൾ, എല്ലാ മെഡിക്കൽ സ്ഥാപനങ്ങൾ, ഡിസ്പെൻസറികൾ, പൊതു, സ്വകാര്യ മേഖലകളിലെ വിതരണ യൂണിറ്റുകൾ, മരുന്ന്​ കടകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് തുടങ്ങിയവ പ്രവർത്തിക്കാം.

മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾ എന്നിവർക്ക്​ യാത്രാ നിയന്ത്രണം ബാധകമല്ല.

കൃഷി, മത്സ്യം, പ്ലാന്റേഷൻ, മൃഗസംരക്ഷണം തുടങ്ങിയവ കുറഞ്ഞ ജീവനക്കാരുമായി പ്രവൃത്തിക്കാം. പെ​ട്ടെന്ന്​ കേടുവരുന്ന കാർഷികോൽപ്പന്നങ്ങളുടെ വിപണനം അനുവദിക്കും.

റേഷൻ ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങളും പച്ചക്കറികളും, പാലുൽപ്പന്നങ്ങൾ, മാംസ- മത്സ്യക്കടകൾ, കാലിത്തീറ്റ വിൽപന, ബേക്കറികൾ എന്നിവ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ കടകളും വൈകുന്നേരം 7:30 നകം അടക്കണം

ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ മാത്രം.

അച്ചടി ഇലക്ട്രോണിക് മീഡിയ

കേബിൾ ടി.വി, ഡി.ടി.എച്ച്

ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, ഐടി, ഐടി അനുബന്ധ സേവനങ്ങൾ

ഭക്ഷണം, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉൾപ്പെടെ എല്ലാ അവശ്യ വസ്തുക്കളും ഇ കൊമേഴ്‌സ്, ഹോം ഡെലിവറി വഴി വിതരണം ചെയ്യാം.

പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ, സ്റ്റോറേജ് ഔട്ട്‌ലെറ്റുകൾ

വൈദ്യുതി ഉൽപാദന, വിതരണ യൂണിറ്റുകളും സേവനങ്ങളും

ഷെയർ മാർക്കറ്റ്​ സ്​ഥാപനങ്ങൾ

കോൾഡ് സ്റ്റോറേജ്, വെയർഹൗസിംഗ് സേവനങ്ങൾ

സ്വകാര്യ സുരക്ഷാ സേവനങ്ങൾ

ശുചിത്വ വസ്തുക്കളുടെ വിതരണം

മാസ്കുകൾ, സാനിറ്റൈസർ, കോവിഡ്​ നിയന്ത്രണത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്ന്, പിപിഇ കിറ്റ്​ തുടങ്ങിയവയുടെ വിൽപനയും വിപണന സ്​ഥാപനങ്ങളും

സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ.

ഇ-കൊമേഴ്‌സ്, കൊറിയർ, ഇവയുടെ വാഹനങ്ങൾ.

വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ.

ടോൾ ബൂത്തുകൾ, കടൽ മത്സ്യബന്ധനം, ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾച്ചർ

സാന്ത്വന പരിചരണ സേവനങ്ങൾ

ശുചീകരണ ജോലികൾ ഉൾപ്പെടെയുള്ള മഴക്കാലത്തിനു മുമ്പുള്ള തയ്യാറെടുപ്പ് ജോലികൾ അനുവദനീയമാണ്.

വീട്ടുപരിചരണം, പ്രായമായവർക്കും കിടപ്പിലായവർക്കും പരിചരണം നൽകുന്നവർ എന്നിവയും ഈ ആവശ്യത്തിനുള്ള യാത്രയും അനുവദിക്കും.

കെട്ടിട നിർമ്മാണ, അറ്റകുറ്റപ്പണികൾ അനുവദിക്കും. അഞ്ച്​ പേരിൽ കൂടാതെ തൊഴിലുറപ്പ്​ തൊഴില​ും ചെയ്യാം. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് തൊഴിലാളികളുടെ യാത്രയും അനുവദനീയമാണ്. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലി ചെയ്യുന്നതിന്​ തടസ്സമില്ല.


യാത്ര ചെയു​േമ്പാൾ ശ്രദ്ധിക്കാം:

റോഡുകളും ജലമാർഗങ്ങളും അടക്കമുള്ള ഗതാഗത സേവനങ്ങൾ നിർത്തിവെക്കും. എന്നാൽ മെട്രോ ഒഴികെയുള്ള വ്യോമ, റെയിൽ സർവിസുകൾ പ്രവർത്തിക്കും. ചരക്ക് ഗതാഗതം, ഫയർ, ക്രമസമാധാന, അടിയന്തര സേവനങ്ങൾ എന്നിവ അനുവദിക്കും.

അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിനും ആശുപത്രിയിലേക്കും ടാക്സി, ഉബർ, ഓല, ഓട്ടോറിക്ഷകൾ എന്നിവയിൽ സഞ്ചരിക്കാം. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ടാക്​സിയിൽ സഞ്ചരിക്കാൻ അനുവദിക്കും. ഇവർ ടിക്കറ്റ്​ കൈയിൽ കരുതണം.

സ്വകാര്യ വാഹനങ്ങൾ അവശ്യസന്ദർഭങ്ങളിൽ മാത്രമേ അനുവദിക്കൂ. കോവിഡ്-19 വാക്സിനേഷനായി യാത്ര ചെയ്യുന്ന വ്യക്തികൾക്കുള്ള സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. യാത്രക്കാർ സത്യവാങ്​മൂലം കരുതണം.

ഹോസ്പിറ്റാലിറ്റി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. എങ്കിലും ഹോട്ടലുകൾ, ഹോം സ്റ്റേകൾ ലോഡ്ജുകൾ എന്നിവയിൽ വിനോദസഞ്ചാരികൾ കുടുങ്ങിപ്പോവുകയോ മെഡിക്കൽ, മറ്റ്​ അടിയന്തിര മേഖലയിലുള്ളവർ താമസിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ പ്രവർത്തിക്കാം.


തുറക്കാവുന്ന കേന്ദ്ര സർക്കാർ സ്​ഥാപനങ്ങൾ:

പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി തുടങ്ങിയവ ഒഴികെയുള്ള ​കേന്ദ്ര സർക്കാർ സ്​ഥാപനങ്ങൾ അടച്ചിടും. എയർപോർട്ട്, തുറമുഖം, റെയിൽ‌വേ, പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി, ദുരന്തനിവാരണം, വൈദ്യുതി ഉൽപാദനം, ട്രാൻസ്മിഷൻ യൂണിറ്റുകൾ, തപാൽ വകുപ്പ്, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ, അപകട മുന്നറിയിപ്പ് സ്​ഥാപപങ്ങൾ, ഫുഡ് കോർപ്പറേഷൻ ഇന്ത്യ, കാലാവസ്ഥാ വകുപ്പ്, ദൂരദർശൻ, റേഡിയോ, ജലവകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്​ഥപനങ്ങൾക്​ പ്രവൃത്തിക്കാം.

സംസ്​ഥാന സർക്കാർ സ്​ഥാപനങ്ങൾ:

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട സംസ്​ഥാന സർക്കാർ സ്​ഥാപനങ്ങൾ തുറക്കാം. മറ്റുള്ള സ്​ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറക്കണം.

ലോക്​ഡൗൺ വേളയിൽ പ്രവൃത്തിക്കാൻ അനുമതിയുള്ള സംസ്​ഥാന സർക്കാർ സ്​ഥാപനങ്ങളും സേവനങ്ങളും:

ആരോഗ്യം, ആയുഷ്, റവന്യൂ, എൽഎസ്ജിഡി, സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്, ലേബർ, സൂ, കേരള ഐടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവീസസ്, സോഷ്യൽ ജസ്റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ.

പോലീസ്, എക്സൈസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, ഫയർ & എമർജൻസി സേവനങ്ങൾ, ദുരന്ത നിവാരണം, വനം, ജയിലുകൾ

ജില്ലാ കലക്ടറേറ്റും ട്രഷറിയും

വൈദ്യുതി, ജലവിഭവം, ശുചിത്വം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownkerala lockdown
News Summary - government issued lockdown instructions
Next Story