ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മക്കൾക്ക് 10 ലക്ഷം രൂപ
text_fieldsതിരുവനന്തപുരം: നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിെട മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. ലിനിയടക്കം നിപ വൈറസ് ബാധിച്ച് മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. കോഴിക്കോട് ജില്ലയിലെ സാബിത്ത് മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചാൽ ആ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ അനുവദിക്കും.
ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കി അഞ്ചുലക്ഷം രൂപ വീതം, പലിശ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് രക്ഷാകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധം നിക്ഷേപിക്കും. രോഗബാധിതരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. 25ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് സർവകക്ഷിയോഗം വിളിക്കും.
അതേസമയം, സർക്കാറിനോട് നന്ദിയുണ്ടെന്ന് ലിനിയുെട ഭർത്താവ് സജീഷ്. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന് സർക്കാറിെൻറ സഹായം കൈത്താങ്ങാണെന്നും സജീഷ് പറഞ്ഞു.
മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
- തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
- ഓഖി ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിന് 7.62 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു.
- എല്‍ബിഎസ് സെന്‍ററിലേയും എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജുകളിലേയും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
- സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കും.
- സംസ്ഥാനങ്ങത്ത് നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചു. ഇതനുസരിച്ച് നൈപുണ്യവികസനത്തിനുളള നയങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല കൗണ്‍സിലായിരിക്കും. തൊഴിള്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വ്യവസായ പ്രതിനിധികളും കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും.
- കര്‍ഷകരുടെ ക്ഷേമത്തിനും അവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.