സർക്കാർ ജോലി സി.പി.എം കാഡറ്റുകൾക്ക് റിസർവ് ചെയ്തതായി ഗവർണർ
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിന്റെ കീഴിലെ എല്ലാ ജോലികളും സി.പി.എം കാഡറ്റുകൾക്കുവേണ്ടി റിസർവ് ചെയ്തിരിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ജോലികൾ തിരുവനന്തപുരത്തെ പാർട്ടി പ്രമുഖർക്കും അവരുടെ ബന്ധുക്കൾക്കുമുള്ളതാണോ. ദിവസംതോറും പുതിയ പുതിയ കാര്യങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം അവര്‍ ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. മീഡിയവണിനെയും കൈരളിയെയും വിലക്കിയ ശേഷം മറ്റ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണഘടന തകര്‍ച്ചയിലാണ്. തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാകില്ല. അതുപോലെ താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുത്. മേയറുടെ കത്തിലടക്കം സര്‍ക്കാറിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. ഇത്തരം കത്തുകള്‍ ഇനിയുമുണ്ട്. വൈകാതെ അവ പുറത്തുവരും. നിയമവകുപ്പും എ.ജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സര്‍ക്കാര്‍ ലക്ഷങ്ങളാണ് മുടക്കുന്നത്. വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കും.
ഭരണത്തിൽ താൻ ഇടുപെടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍, അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാല്‍ രാജിവെക്കാം. രാജ്ഭവനിലേക്ക് സി.പി.എം ധര്‍ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ് ഭവനിലുള്ളപ്പോള്തന്നെ നടത്തട്ടേ. ധര്‍ണ നടത്തുന്നിടത്തേക്ക് താനും വരാം. പൊതുസംവാദത്തിന് തയാറാണ്. മുഖ്യമന്ത്രിയും വരട്ടെ. 'ഞാന്‍ ആരാണെന്ന് അറിയില്ലെന്ന്' പറയുന്നിടത്തേക്ക് വരെ മുഖ്യമന്ത്രി എത്തി. തനിക്ക് മുഖ്യമന്ത്രിയെ അറിയാം. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയട്ടെ. തന്റെ ഭാഗത്തുനിന്ന് സഭ്യേതര പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രാഷ്ട്രപതിയെ കാണുക. താൻ എന്തെങ്കിലും നിയമലംഘനം നടത്തുകയാണെങ്കിൽ കോടതിയിൽ പോകുകയാണ് വേണ്ടത്. അതിന് പകരം വീടുകൾ തോറും പോയി കാമ്പയിൻ നടത്തുമെന്നാണ് അവർ പറയുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.