സര്‍ക്കാര്‍ പറഞ്ഞത് ഒന്ന്, നടപ്പാക്കിയത് മറ്റൊന്ന്; സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി - വെള്ളാപ്പള്ളി നടേശന്‍
text_fieldsതിരുവനന്തപുരം: മുന്നാക്ക സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. സംവരണത്തിലെ അപകടം ലീഗിന് മുമ്പേ എസ്.എൻ.ഡി.പി യുണിയന്‍ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക– മുന്നാക്ക അന്തരം വർധിക്കുകയാണ്. സാമ്പത്തിക സംവരണത്തിെൻറ യഥാർഥ ഗുണഭോക്താക്കൾ സമ്പന്നരാണ്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിെൻറ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോൾ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികൾ സംവരണത്തിെൻറ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് ഇപ്പോൾ. പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണു സംവരണത്തിെൻറ ലക്ഷ്യം. പക്ഷേ മറിച്ചാണു സംഭവിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നോക്ക സംവരണ വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുന്നോക്ക സംവരണ ഉത്തരവിൽ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.