കാമ്പസ് രാഷ്ട്രീയ വിലക്കിനെതിരെ സർക്കാർ നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: കാമ്പസുകളിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈകോടതി നിരീക്ഷണത്തിനെതിരെ സംസ്ഥാന സർക്കാർ. രാഷ്ട്രീയ വിലക്കിനെതിരെ നിയമ നടപടിയെടുക്കുന്നതിന് മുമ്പായി സർക്കാർ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശംതേടി. ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകുകയോ വേണ്ടി വന്നാൽ സുപ്രീംകോടതിയെ തന്നെ സമീപിക്കുകയോ ആണ് സർക്കാറിെൻറ ലക്ഷ്യം.
കലാലയ രാഷ്ട്രീയം വേെണ്ടന്ന ൈഹെകോടതി നിരീക്ഷണം അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സർക്കാറിെൻറ പ്രഖ്യാപിത നിലപാട്. ഭരണപക്ഷമുന്നണിയിലെ പ്രമുഖ പാർട്ടി നേതാക്കളെല്ലാം ഹൈകോടതി പരാമർശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കോടതിക്കെതിരെ സ്പീക്കർ തന്നെ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാറിെൻറ നീക്കംകൂടിയാണ് സ്പീക്കറുടെ നിലപാടിലൂടെ പുറത്തുവന്നത്.
കാമ്പസ് രാഷ്ട്രീയം നിരോധിച്ചിട്ടില്ലെങ്കിലും കുട്ടികൾക്കത് വേണ്ടെന്ന കൃത്യമായ നിലപാടാണ് കോടതി നിരീക്ഷിച്ചത്. കുട്ടികൾക്ക് പഠനവും രാഷ്ട്രീയവും ഒന്നിച്ചുവേണ്ട, രാഷ്ട്രീയം വേണ്ടവർ കാമ്പസ് വിടുകയാണ് നല്ലത് തുടങ്ങിയ പരാമർശങ്ങളാണ് കഴിഞ്ഞയാഴ്ച കോടതി നടത്തിയത്. കാമ്പസുകളിൽ രാഷ്ട്രീയം പാടില്ലെന്ന പരാമർശം വീണ്ടും കോടതി നടത്തി. പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഇടപെടൽ.വിധിപകർപ്പ് ലഭിച്ചശേഷം കൃത്യമായ നിലപാട് സർക്കാർ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.