ബ്രൂവറി നീക്കവുമായി വീണ്ടും സർക്കാർ
text_fieldsകോഴിക്കോട്: ബിയർ ഉത്പാദനശാലകളായ ബ്രൂവറികൾ സ്ഥാപിക്കാനുള്ള നീക്കവുമായി സർക് കാർ മുന്നോട്ടുപോകുമെന്ന സൂചന നൽകി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബ്രൂവറി സ്ഥാപിക് കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെ ന്ന് മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇത് പരിശോധിച്ച് ഉചിതമായ തീരുമാനമ ുണ്ടാകും. സംസ്ഥാനത്ത് നിലവിൽ ഏഴു ശതമാനം ഇന്ത്യൻ നിർമിത വിദേശമദ്യവും 45 ശതമാനം ബിയറുമാണ് ഉപയോഗിക്കുന്നത്. ഇത് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുകയാണ്.
സംസ്ഥാനത്തിനകത്തുതന്നെ ഉൽപാദിപ്പിക്കാനായാൽ തൊഴിലവസരങ്ങളുടെ എണ്ണം കൂടുമെന്ന വാദമാണ് മന്ത്രി പുതിയ ബ്രൂവറികൾ സ്ഥാപിക്കുന്നതിന് ന്യായമായി പറയുന്നത്. ഇതേ വാദം ഉന്നയിച്ചാണ് മുമ്പും സർക്കാർ ബ്രൂവറികൾക്കും ഡിസ്റ്റിലറി (മദ്യനിർമാണശാല)കൾക്കും അനുമതി നൽകിയത്. ഇത് വിവാദമായതോടെ സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്നോട്ട് പോയി. എന്നാൽ, ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിൽനിന്ന് പൂർണമായി പിന്മാറിയിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം നൽകുന്ന സൂചന.
മുമ്പ് മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നു പറഞ്ഞ് പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങിയിരുന്നു. ബ്രൂവറികള്‍ക്ക് അനുമതി നല്കുന്നതില് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ല.
എന്നാല്‍, പ്രളയാനന്തരമുള്ള പുനര്‍ നിര്‍മാണത്തിെൻറ ഘട്ടത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ ഇല്ല എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കുമുള്ള അനുമതി റദ്ദാക്കിയത് അറിയിച്ചത്. പ്രതിപക്ഷം ഈ കാര്യത്തില്‍ പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.