ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ചെന്ന്; ഇ.ഡിക്കെതിരെ കേസിനൊരുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവും ചോദ്യം ചെയ്യലുമായിറങ്ങിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെക്കൊണ്ട് േകസെടുപ്പിക്കാൻ സർക്കാർ നീക്കം. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നിയമനടപടികൾ സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനായി കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി രേഖാമൂലം വാങ്ങും. മുഖ്യമന്ത്രി പിണറായി വിജയെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാകും തുടർനടപടി. ധനകാര്യവകുപ്പിലെ അഡീഷനൽ സെക്രട്ടറിയും ഇപ്പോൾ കിഫ്ബിയിൽ ഡെപ്യൂേട്ടഷനിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യലിെൻറ പേരിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് ആക്ഷേപം.
ഇക്കാര്യത്തിൽ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പിെൻറ ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇൗ വിഷയം ചൂണ്ടിക്കാട്ടി കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം ചീഫ് സെക്രട്ടറിക്കും പരാതി കൈമാറിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയാണ് നിർണായകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.