സുരേന്ദ്രനും ശിവകുമാറിനും എതിരെ കേസ്
text_fieldsതിരുവനന്തപുരം: പൊതുഭരണവകുപ്പിലെ തീപിടിത്തത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ ഉൾെപ്പടെ കണ്ടാലറിയാവുന്ന അമ്പതിലധികം പേര്‍ക്കെതിരെ കേസെടുത്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പത്തോളം കേസുകളാണ് കേൻറാൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്തത്.
പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ലംഘിക്കുക, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സംഘം ചേരുക, അനുമതിയില്ലാതെ പ്രകടനവും ധര്‍ണയും നടത്തുക, പൊലീസ് ഉദ്യോഗസ്ഥരെ തടയുക, നിരോധിത മേഖലയില്‍ പ്രവേശിക്കുക, അക്രമമുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.