മുതലപ്പൊഴിയിലെ ബോട്ട് അപകടങ്ങൾക്ക് കാരണം സർക്കാർ അനാസ്ഥ -വിമൻ ജസ്റ്റിസ്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിന് വേണ്ടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ മുതലപ്പൊഴിയെ മരണക്കുഴി ആക്കിയിരിക്കുകയാണ് എന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾ ദുരിതജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ ജീവനും സ്വത്തിനും കുടുംബത്തിനും യാതൊരു സുരക്ഷിതത്വം സഹായങ്ങളും സർക്കാർ നൽകുന്നില്ല. ദാരിദ്ര്യവും കടബാധ്യതയുമാണ്
കടൽക്ഷോഭത്തിലും ജീവൻ അവഗണിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങാൻ അവരെ പ്രേരിപ്പിക്കുന്നത്. മുതലപ്പൊഴി നിർമ്മാണത്തിന്റെ ഫലമായി രൂപപ്പെട്ട മണൽത്തിട്ടകളിലും നിർമ്മാണ പാറക്കകല്ലുകളിലും തട്ടിയാണ് കൂടുതലും വള്ളങ്ങൾ മറിയുന്നത്.
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അവർ പറഞ്ഞു. പുതുക്കുറിച്ചിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു അവർ. ജില്ലാ കമ്മിറ്റി അംഗം ഷാഹിദ ഹാറൂൻ, കഠിനംകുളം പഞ്ചായത്ത് അസി. കൺവീനർ സുമി, ഹുദ ബിൻത് സിയാദ് തുടങ്ങിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.