കാലാവധി കഴിഞ്ഞിട്ടും തീർപ്പാക്കാതെ സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ്
text_fieldsതൃശൂർ: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (എസ്.എൽ.ഐ) പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും ക്ലയിം ലഭിക്കാൻ ജീവനക്കാരുടെ നെട്ടോട്ടം. ജീവനക്കാരുടെ വിഹിതം ഈടാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് പദ്ധതി. ഇക്കഴിഞ്ഞ മേയ് വരെ ക്ലയിം തീർപ്പാക്കാതെ 13,265 അപേക്ഷകളാണ് ജില്ലകളിൽ കെട്ടിക്കിടക്കുന്നത്.
പോളിസി നൽകുന്നതും ക്ലയിം തീർപ്പാക്കുന്നതും ഇൻഷുറൻസ് വകുപ്പാണ്. പാസ്ബുക്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് വകുപ്പാണ് എസ്.എൽ.ഐ, ജി.ഐ.എസ് ക്ലയിം തീർപ്പാക്കേണ്ടത്.
എന്നാൽ ഇൗ പദ്ധതികളുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് വകുപ്പിെൻറ കൈവശം വ്യക്തമായ കണക്കുകളോ വിശദാംശങ്ങളോ ഇല്ലാത്തതാണ് ക്ലയിം അനുവദിക്കാനുള്ള തടസ്സം. പരാതി പരിഹരിക്കാൻ ഇൻഷുറൻസ് വകുപ്പിന് ധനകാര്യവകുപ്പ് നിർദേശം നൽകിയെങ്കിലും ഫലപ്രദമായില്ല.
ജീവനക്കാരുടെ പാസ്ബുക്കുകൾ പോലും പലപ്പോഴും അപ്ഡേറ്റ് ചെയ്ത് നൽകുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. അതേസമയം ക്ലയിമുകൾ തീർപ്പാക്കാൻ നടപടി ആരംഭിച്ചതായി ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു. ഇതിെൻറ ഭാഗമായി ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആദ്യഘട്ടം തൃശൂരിൽ തുടങ്ങിയെന്നും ആറ് മാസത്തിനുള്ളിൽ മുഴുവൻ ജില്ലകളിലെയും കുടിശ്ശിക തീർപ്പാക്കാനാവുമെന്നുമാണ് ധനകാര്യവകുപ്പ് പറയുന്നത്.
തിരുവനന്തപുരം -1204, കൊല്ലം -1008, പത്തനംതിട്ട -70, ആലപ്പുഴ -559, കോട്ടയം -174, എറണാകുളം -2601, തൃശൂർ -1588, പാലക്കാട് -316, മലപ്പുറം -899, കോഴിക്കോട് -3778, വയനാട് -54, കണ്ണൂർ -804, കാസർകോട് -210 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ തീർപ്പാക്കാനുള്ള ക്ലയിമുകളുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.