സർക്കാർ ഒാഫീസുകൾ ശനിയാഴ്ചയും തുറക്കും, പഞ്ചിങ് വ്യാഴാഴ്ച മുതൽ; കോവിഡ്കാല ക്രമീകരണങ്ങൾ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: കോവിഡ് കാല നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച പ്രവൃത്തിദിനമാക്കിയും സർക്കാർ ഒാഫിസുകളിൽ പഞ്ചിങ് നിർബന്ധനമാക്കിയും ഉത്തരവിറങ്ങി. സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമീഷനുകൾ എന്നിവക്കെല്ലാം ശനി പ്രവൃത്തിദിനം ബാധകമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ശനിയാഴ്ച പ്രവൃത്തിദിനം പുന:സ്ഥാപിച്ചത്. നേരത്തെ തിങ്കൾ മുതൽ വെള്ളി വരെ അഞ്ച് ദിവസമായി പ്രവൃത്തിദിനം ക്രമീകരിച്ചിരുന്നു. ഈ ക്രമീകരണങ്ങളാണ് മാറ്റുന്നത്.
ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഈ മാസം 18 മുതൽ ശനി പ്രവൃത്തിദിനമാകും. സെക്രേട്ടറിയറ്റ് ഉൾപ്പെടെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ വ്യാഴാഴ്ച (16ാം തിയ്യതി) മുതൽ ജീവനക്കാർക്ക് പഞ്ചിങ് നിർബന്ധമാകും. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാകും പഞ്ചിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.