തസ്തിക നിർണയം; അധ്യാപകർ കൂട്ടത്തോടെ പുറത്താകുന്നത് ഒഴിവാക്കാൻ സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: ഹൈകോടതി ഉത്തരവിനെ തുടർന്ന് സ്കൂളുകളിലെ കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം പൂർത്തിയാകുേമ്പാൾ അധ്യാപകർ കൂട്ടത്തോടെ പുറത്താകുന്ന സാഹചര്യം ഒഴിവാക്കി സർക്കാർ ഉത്തരവ്. നിലവിൽ ശമ്പളം വാങ്ങുന്ന അധ്യാപകർ ഇൗമാസം പൂർത്തിയാകുന്ന തസ്തിക നിർണയേത്താടെ പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തത ഉത്തരവ് നൽകിയത്.
സ്കൂളുകളിൽ 2015-16 വർഷം നടത്തിയ തസ്തിക നിർണയം 2016-17 വർഷവും സർക്കാർ തുടർന്നത് റദ്ദാക്കിയാണ് കോടതി ഉത്തരവ് വന്നത്. ഇതുപ്രകാരം കഴിഞ്ഞ അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം കണക്കാക്കി പ്രത്യേകം തസ്തിക നിർണയം നടത്താനായിരുന്നു നിർദേശം. 2016-17ലെ തസ്തിക നിർണയം ഒരു മാസത്തിനകം പൂർത്തിയാക്കാൻ നവംബർ 22ന് സർക്കാർ ഉത്തരവിറങ്ങി. പുതിയ തസ്തിക നിർണയത്തോടെ സർവിസിൽ തുടരുന്ന അധ്യാപകർ പുറത്തുപോകുമെന്ന ആശങ്കകൾ ഉയർന്നിരുന്നു. ഇതിനുള്ള സാഹചര്യം ഒഴിവാക്കിയാണ് പുതിയ വ്യക്തത ഉത്തരവ് വെള്ളിയാഴ്ച ഇറക്കിയത്.
ഇതുപ്രകാരം 2015-16ലെ തസ്തിക നിർണയത്തിൽ തസ്തികയോടെ തുടർന്നവരും എന്നാൽ, ഇപ്പോൾ നടക്കുന്ന 2016-17ലെ തസ്തിക നിർണയത്തിലൂടെ പുറത്താകുന്നതുമായ നിയമനാംഗീകാരമുള്ള എല്ലാ അധ്യാപക-അനധ്യാപകരും 2017 ജൂലൈ 14വരെ സർവിസിൽ തുടർന്നത് സാധൂകരിച്ച് നൽകാൻ തീരുമാനമായി. സംരക്ഷണത്തിന് അർഹതയുള്ള അധ്യാപകർക്കും ഇല്ലാത്തവർക്കും ഇതിെൻറ ആനുകൂല്യം ലഭിക്കും.
എന്നാൽ, ഇൗ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ 2016-17ൽ തസ്തിക ലഭ്യമല്ലാതെ പുതിയ നിയമനാംഗീകാരങ്ങൾ നൽകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. 2015-16 അധ്യയനവർഷത്തിൽ അനുവദിച്ച തസ്തികയിൽ തുടർന്നവർക്ക് 2016-17 വർഷത്തെ തസ്തിക നിർണയത്തിൽ തസ്തിക നഷ്ടമായാലും ഇൗ അധ്യയന വർഷം (2017-18) തസ്തിക ഉണ്ടെങ്കിൽ സർവിസിൽ തുടരാനാകും. ഇതിനായി ഇത്തരം തസ്തികകൾ 2017-18ൽ അധിക തസ്തികകളായി കണക്കാക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. 2016 ഡിസംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1979ന് മുമ്പുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ രണ്ടെണ്ണത്തിൽ ഒന്നിലേക്ക് അധ്യാപക ബാങ്കിൽനിന്നും രണ്ടാമത്തേതിലേക്ക് മാനേജർക്കും നിയമനം നടത്താം. സംരക്ഷിത അധ്യാപകർക്കായുള്ള തസ്തികകൾ ഒഴിച്ചിട്ട് മാനേജർമാർ നടത്തിയ നിയമനങ്ങളും അംഗീകരിക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.