സർക്കാർ ഉത്തരവിൽ രാത്രി ഒമ്പത് വരെ; എന്നിട്ടും 7.30ന് അടപ്പിക്കുന്നതിനെതിരെ ഹോട്ടൽ ഉടമകൾ
text_fieldsകൊച്ചി: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി ഒമ്പതിന് അടക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേ 7.30ന് ഹോട്ടലുകൾ അടപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. സംസ്ഥാനത്ത് ജില്ല ഭരണകൂടങ്ങൾ പലവിധത്തിലാണ് തീരുമാനമെടുക്കുന്നത്.
ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിച്ചത്. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവു പ്രകാരം രാത്രി ഒമ്പതു വരെ ഹോട്ടലുകൾ പ്രവർത്തിക്കാമെങ്കിലും പല ജില്ലകളിലും ഏഴു മണി കഴിയുമ്പോൾതന്നെ ഉദ്യോഗസ്ഥരെത്തി ഹോട്ടലുകൾ അടപ്പിക്കുകയും പിഴ ഈടാക്കുകയുമാണ്.
സർക്കാറും ജില്ല ഭരണകൂടങ്ങളും തമ്മിൽ ഏകോപനമില്ലായ്മ മൂലം കഷ്ടപ്പെടുന്നത് ഹോട്ടലുടമകളാണ്. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാറിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണ വിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടികൾ പിൻവലിക്കണമെന്നും രാത്രി ഒമ്പതു വരെ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി, ജന. സെക്രട്ടറി ജി. ജയ്പാൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.