പി.കെ ശശിയെ പാലക്കാട് പ്രചാരണത്തിന് ഇറക്കില്ല; വിദേശ യാത്രക്ക് സർക്കാർ അനുമതി
text_fieldsപാലക്കാട്: കെ.ടി.ഡി.സി ചെയർമാനും മുൻ എം.എൽ.എയുമായ പി.കെ ശശിക്ക് വിദേശത്തേക്ക് പോകുവാൻ സർക്കാർ അനുമതി.
അന്താരാഷ്ട്ര വാണിജ്യമേളയുടെ ഭാഗമായി ബ്രിട്ടൻ,ജർമനി തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുക. നവംബർ മൂന്ന് മുതൽ 16 വരെയാണ് യാത്ര. കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയുടെ ചെലവ് ടൂറിസം വകുപ്പായിരിക്കും വഹിക്കുക.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷമേ ശശി മടങ്ങിയെത്തുകയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ പി.കെ ശശി പാലക്കാട് നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെ ഗുരുതമായ നിരവധി ആരോപണങ്ങളുടെ പേരിൽ സി.പി.എമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് പി.കെ ശശി.
പി.കെ ശശിയെ പാലക്കാട് സി.ഐ.ടി.യു ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാൾ ജില്ല പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.