എയർ ഇന്ത്യക്ക് നല്കിയ സ്ഥലങ്ങള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആലോചന
text_fieldsശംഖുംമുഖം: എയര്‍ ഇന്ത്യ സ്വകാര്യമേഖലക്ക് നൽകുന്നതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ എയര്‍ ഇന്ത്യ സംരംഭങ്ങൾക്ക് നല്കിയ സ്ഥലങ്ങള്‍ തിരികെയെടുക്കാന്‍ ആലോചന തുടങ്ങി. എയര്‍ ഇന്ത്യയുടെ സാമ്പത്തിക ബാധ്യത ഉയർത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യമേഖലക്കുള്ള കൈമാറ്റ നീക്കങ്ങൾ വേഗത്തിലാക്കിയത്.
വിമാനകമ്പനി സ്വന്തമാക്കാന്‍ ടാറ്റ ഉള്‍പ്പെടെയുള്ള വമ്പന്മാര് ബിഡില്‍ പങ്കെടുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം എയര്‍ ഇന്ത്യ സ്വകാര്യ കൈകളിലേക്ക് പോകുമെന്നാണ് സൂചന. കേരളത്തിൽ എയര്‍ ഇന്ത്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ്.
തിരുവനന്തപുരം വിമാനത്താവളത്തിനു സമീപം ഹാങ്ങര്‍ യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ 15 ഏക്കര്‍ ഭൂമിയിലാണ് പ്രവർത്തിക്കുന്നത്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബര്‍ബോര്‍ഡിനെ ഒഴിവാക്കിയാണ് ഭൂമി കൈമാറിയത്. 2010ല്‍ 110 കോടി രൂപ ചെലവാക്കി എയര്‍ ഇന്ത്യ ഇവിടെ ഹാങ്ങര്‍ യൂനിറ്റും നിര്‍മിച്ചു.
എയര്‍ ഇന്ത്യ വില്‍ക്കുന്നതോടെ നല്കിയ ഭൂമി തിരിച്ചെടുക്കാനോ ഇവര്‍ക്ക് വാടകക്ക് നല്‍കാനോ സര്‍ക്കാറിന് അധികാരമുണ്ട്. ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളയമ്പലെത്തയും പാളയത്തെയും കെട്ടിടവും ഭൂമിയും സംസ്ഥാന സര്‍ക്കാറിേൻറതാണ്.
തിരുവനന്തപുരം വിമാനത്താവളത്തിെൻറ നടത്തിപ്പ് 50 വര്‍ഷത്തേക്ക് കേന്ദ്രം അദാനിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സപോര്‍ട്ടിങ് കരാറില്‍ ഒപ്പിടിെല്ലന്ന തീരുമാനത്തില്‍ കേന്ദ്രവുമായി ഇടഞ്ഞുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എയര്‍ഇന്ത്യ വാങ്ങുന്ന സ്വകാര്യകമ്പനിക്ക് ഭൂമി വിട്ടുകൊടുക്കിെല്ലന്നും വാടകക്ക് നൽകില്ലെന്നും നിലപാട് എടുത്താല്‍ ആവശ്യമായ സ്ഥലം പുതുതായി കണ്ടത്തേണ്ടി വരും.
ഓഫിസുകളുടെ ആവശ്യത്തിന് പുതിയ സ്ഥലം കെണ്ടത്താന്‍ കഴിഞ്ഞാലും ഹാങ്ങര്‍ യൂനിറ്റിന് സ്ഥലം കണ്ടെത്താന്‍ കഴിയിെല്ലന്നതാണ് എയര്‍ഇന്ത്യ വാങ്ങുന്നവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക.
വിമാനത്താവളത്തിെൻറ സമീപം മാത്രമേ ഹാങ്ങര്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഇവിടെ നിലവില്‍ സര്‍ക്കാറിെൻറ ഭൂമിയല്ലാതെ മറ്റ് ഭൂമികള്‍ ഇല്ലതാനും. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തിെൻറ വികസനത്തിനും ലൈസന്‍സിനും ചാക്ക ഭാഗത്തുനിന്ന് 13 ഏക്കര്‍ സ്ഥലം അടിയന്തരമായി ഏറ്റടെുത്താലേ അന്താരാഷ്ട്ര നിയമ പ്രകാരമുള്ള സ്ട്രിപ് സജ്ജമാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയൂ.
തുടക്കത്തില്‍ ഭൂമി എറ്റെടുത്ത് നല്‍കാനൊരുങ്ങിയ സര്‍ക്കാര്‍ വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയതോടെ ഇൗ ശ്രമത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറി.
ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനിടെ എയർ ഇന്ത്യയുടെ കാര്യത്തിലും സംസ്ഥാനത്തിെൻറ ഭൂമി സംരക്ഷിക്കുന്ന നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.