സേനയിൽ അഴിച്ചുപണിക്ക് സർക്കാർ നീക്കം
text_fieldsകോട്ടയം: പൊലീസ് തലപ്പത്ത് വീണ്ടുമൊരു അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സ്ഥാനചലനവും പകരക്കാരനായി ക്രമസമാധാന പരിപാലന ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിയമിച്ചതിലെ നിയമപ്രശ്നങ്ങളും ഗൗരവമായി പരിഗണിച്ചാണ് അഴിച്ചുപണിയെക്കുറിച്ച് സർക്കാർ ആലോചന. ചീഫ് സെക്രട്ടറി നളിനി നെറ്റോ ചുമതലയേറ്റശേഷം ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പൊലീസിനെതിരെ കോടതിയും ഭരണ-പ്രതിപക്ഷവും ഒന്നുപോലെ രൂക്ഷവിമർശനം നടത്തുന്ന സാഹചര്യത്തിൽ സമഗ്ര അഴിച്ചുപണിയാണ് സർക്കാറിെൻറ ലഷ്യം. എന്നാൽ, വിശ്വസ്തരും അഴിമതിവിരുദ്ധ പ്രതിച്ഛായ ഉള്ളവരും സേനയുടെ തലപ്പത്ത് പരിമിതമായതിനാൽ സമഗ്രമെന്നത് ചുരുക്കാനും തീരുമാനമുണ്ട്. ഡി.ജി.പി ബെഹ്റയടക്കം ഉന്നത ഉേദ്യാഗസ്ഥരിൽ ബഹുഭൂരിപക്ഷവും ഭരണ-പ്രതിപക്ഷത്തിെൻറ വിമർശനത്തിന് ഇരയായവരാണ്. സർക്കാറിെൻറ ഭരണവീഴ്ചയായി ഇത്തരക്കാർ ചൂണ്ടിക്കാട്ടുന്നതും പൊലീസ് ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. ഇതുവരെയുണ്ടായ സംഭവവികാസങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് പൊലീസും ആഭ്യന്തരവകുപ്പുമാണ്.
മാവോവാദി-നക്സൽ കേസുകളിലെ പൊലീസ് നടപടി സൃഷ്ടിച്ച അമർഷം ഇപ്പോഴും ഇടതുമുന്നണിയിൽ കെട്ടടങ്ങിയിട്ടില്ല. അതിനാൽ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉള്ളവരാകണം ഇടതുമുന്നണിയുടെ വിജിലൻസ് തലപ്പത്ത് വരേണ്ടതെന്നാണ് പാർട്ടി നിർദേശം. പൊലീസിലെ വിശ്വസ്തരുടെ പട്ടിക മാറ്റിനിർത്തിയാൽ മറ്റ് ചിലർ പ്രമാദ കേസുകളിലും വിജിലൻസ് ആരോപണത്തിലും കുടുങ്ങിയവരുമാണ്. അതിനാൽ തുടക്കത്തിൽ മാറ്റിനിർത്തിയ ചിലർക്ക് സുപ്രധാന തസ്തികകളിൽ നിയമനം നൽകാനും സർക്കാർ ആലോചിക്കുന്നു.
എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, മുൻ ഇൻറലിജൻസ് മേധാവിയും ഫയർഫോഴ്സ് മേധാവിയുമായ ജെ. ഹേമചന്ദ്രൻ അടക്കമുള്ളവരാണ് പുതിയ പരിഗണന ലിസ്റ്റിൽ. ഇൻറലിജൻസ് മേധാവി മുഹമ്മദ് യാസീനും പട്ടികയിലുണ്ട്. പുതിയ എക്സ്സൈസ് കമീഷണർ-ൈക്രംസ് മേധാവി സ്ഥാനത്തേക്കും ഡി.ജി.പി റാങ്കിലുള്ളവരെ പറ്റുന്നില്ലെങ്കിൽ എ.ഡി.ജി.പിമാരെയും പരിഗണിക്കുന്നു.
വിജിലൻസ് ഡയറക്ടറായി ഏറ്റവും വിശ്വസ്തരെ നിയമിക്കണമെന്നതിനാൽ പൊലീസ് ഹെഡ്ക്വാർേട്ടഴ്സിൽ സുപ്രധാന പദവിയിലുള്ളവരും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വൈകരുതെന്നാണ് സർക്കാർ നിലപാട്.ഏപ്രിൽ പത്തിനാണ് സെൻകുമാർ കേസിൽ സുപ്രീംകോടതി വിധി വരിക. വിധി അനുകൂലമായാലും പ്രതികൂലമായാലും വിട്ടുവീഴ്ചക്ക് സർക്കാർ തയാറാവില്ലെന്നാണ് സൂചന. കർണാടകയിൽ ഡി.ജി.പിയായി കോടതി നിർദേശപ്രകാരം നിയമിക്കപ്പെട്ട എ.ആർ. ഇൻഫൻറിെൻറ കേസും സർക്കാർ പരിശോധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.