കാത്തിരിപ്പിന് വിരാമം; മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ
text_fieldsകൊച്ചി: കാത്തിരിപ്പിനൊടുവിൽ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനൊരുങ്ങി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഈ മാസം 10 മുതല്‍ 20 വരെയാണ് ഇതിനായി നിശ്ചയിച്ച സമയക്രമം. ഇക്കാലയളവിൽ അക്ഷയകേന്ദ്രങ്ങൾ വഴി ഒാൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
മതിയായ ഒഴിവുകളില്ലാത്തതിനാൽ സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കൽ മാസങ്ങളായി നിർത്തി െവച്ചിരിക്കുകയായിരുന്നു. നേരത്തേ, കഴിഞ്ഞ ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡം കർശനമാക്കിയതോടെ ഇത് നടന്നില്ല. സംസ്ഥാനത്ത് മുൻഗണന കാർഡിന് അർഹതയുള്ള നിരവധി പേരാണ് ഇപ്പോഴും അവസരം കാത്തുകഴിയുന്നത്. അനർഹമായി മുൻഗണനാ കാർഡ് കൈവശം െവക്കുന്നവരെ ഒഴിവാക്കിയാണ് പകരം ഇവർക്ക് അവസരം നൽകിയത്.
ആശ്രയ പദ്ധതി, ആദിവാസി, കാൻസർ, ഡയാലിസിസ്, അവയവമാറ്റം, എച്ച്.ഐ.വി, വികലാംഗർ, ഓട്ടിസം, ലെപ്രസി, കിടപ്പ് രോഗികൾ എന്നിവർക്കും വിധവ, അവിവാഹിത, വിവാഹമോചിത തുടങ്ങിയ നിരാലംബരായ സ്ത്രീകൾക്കും മാർക്ക് പരിഗണനയില്ലാതെ മുൻഗണനാ കാർഡ് ലഭിക്കും.
വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം കാണിക്കുന്ന തദ്ദേശ സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ്, 2009ലെ ബി.പി.എൽ പട്ടികയിലുൾപെട്ടതാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്, ദാരിദ്യ്രരേഖക്ക് താഴെയുള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, സ്വന്തമായി സ്ഥലം ഇല്ലെങ്കിൽ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കിൽ പഞ്ചായത്ത് സാക്ഷ്യപത്രം, രോഗിയോ വികലാംഗനോ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.