Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാൻ വധം: പ്രതികളുടെ...

ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ
cancel

ആലപ്പുഴ: എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി അ​​ഡ്വ. കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്‍റെ ഹരജിയിൽ ഹൈകോടതിയു​ടെ നോട്ടീസ്​. ആർ.എസ്​.എസ്-ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക്​ സെഷൻസ്​ കോടതി ജാമ്യം അനുവദിച്ചത്​ ചട്ടങ്ങൾ ലംഘിച്ചാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

ജാമ്യം റദ്ദാക്കാൻ ആലപ്പുഴ അഡീ. സെഷൻസ്​ കോടതിയിൽ പ്രോസിക്യൂഷൻ അപേക്ഷ നൽകിയെങ്കിലും കഴിഞ്ഞ ഏപ്രിലിൽ തള്ളിയിരുന്നു. ജാ​മ്യം റ​ദ്ദാ​ക്കാൻ ഹൈ​കോ​ട​തി​യി​ലാ​ണ്​ ഹരജി നൽകേണ്ടതെന്ന്​ വ്യക്തമാക്കിയാണ്​ ഹരജി തള്ളിയത്​. ഇതേതുടർന്നാണ്​ സർക്കാർ ഹൈകോടതിയെ സമീപിച്ചത്​.

പ്രതികൾ നടത്തിയ ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകൾ പരിഗണിച്ച്​ ശരിയായി മനസ്സിരുത്താതെയാണ്​ സെഷൻസ്​ കോടതി ജാമ്യം അനുവദിച്ചതെന്ന്​ ഹരജിയിൽ പറയുന്നു​. ഒന്നാം പ്രതിയടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്​. സ്വേച്ഛാപരവും ശരിയല്ലാത്തതും നിയമ വിരുദ്ധവുമായ തീരുമാനത്തിലൂടെയാണ്​ ജാമ്യം അനുവദിച്ചത്​. അതിനാൽ റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം. ഷാൻ വധക്കേസിൽ നേരത്തേ കു​റ്റ​പ​ത്രം നൽകിയതാണ്​. ഈ കുറ്റപത്രം മ​ട​ക്ക​ണ​മെ​ന്ന​ പ്ര​തി​ക​ളു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shan murder
News Summary - government requested to cancel the bail of the accused in Shan murder Case
Next Story