സർക്കാർ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആവർത്തിക്കുന്നത് നിയന്ത്രിക്കാൻ നടപടി
text_fieldsപെരിന്തൽമണ്ണ: മതിയായ ബജറ്റ് വിഹിതത്തോടെ സർക്കാർ വിവിധ വകുപ്പുകൾ വഴി നടപ്പാക്കുന്ന വികസന പദ്ധതികളുടെ സമാന സ്വഭാവത്തിലുള്ളവ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് നിരുത്സാഹപ്പെടുത്താൻ തീരുമാനം. ഇതിനായി അഡീഷനൽ ചീഫ് സെക്രട്ടറിയെ തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റി ചുമതലപ്പെടുത്തി.
നിലവിൽ വാർഷിക പദ്ധതിയിൽ മാർഗരേഖ പ്രകാരമാണ് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളും നഗരസഭ, കോർപറേഷനുകളും വികസന ഫണ്ട് ചെലവിടുന്നത്. ഏറ്റെടുക്കേണ്ട പദ്ധതികൾ തെരഞ്ഞെടുക്കാനും തീരുമാനിക്കാനും ഭരണസമിതികൾക്ക് അനുമതിയുണ്ടെങ്കിലും നിർബന്ധമായും ചെലവിടേണ്ട മേഖലകളെയും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, മരാമത്ത്, ഫിഷറീസ് തുടങ്ങിയ സർക്കാർ വകുപ്പുകൾ ഏറ്റെടുത്ത് നടത്തിവരുന്ന പദ്ധതികളുടെ സമാനസ്വഭാവത്തിലുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആവർത്തിക്കുകയാണ്. സർക്കാർ വകുപ്പുകൾ ബജറ്റ് വിഹിതം കൊണ്ട് ഏറ്റെടുക്കേണ്ട പദ്ധതികൾ പേരിലൊതുങ്ങി എല്ലാവരിലേക്കും എത്താത്ത സ്ഥിതിയാണ്.
കൃഷി, മൃഗസംരക്ഷണ മേഖലയിലാണ് ഇത് കൂടുതൽ. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി പങ്കിലാണ് കൂടുതൽ മേഖലയിലേക്ക് എത്തുന്നതെങ്കിലും ചില ഇടപെടലുകൾ വേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് വകുപ്പ് മേധാവികളുടെ യോഗം വിളിക്കാൻ നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.