സർക്കാർ വീണ്ടും നിയമോപദേശത്തിന്: സെൻകുമാർ സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: ടി.പി. സെൻകുമാറിന് ഡി.ജി.പി പദവി നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ നിയമനം നീട്ടിക്കൊണ്ടുപോകുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടി. ടി.പി. സെൻകുമാറിനെ എത്രയും പെെട്ടന്ന് ഡി.ജി.പിയാക്കണമെന്ന് സംസ്ഥാന നിയമ െസക്രട്ടറി നിയമോപദേശം നൽകിയതിന് പിറകെയാണ് ഇൗ കേസിൽ സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവെയോട് ഉപദേശം തേടിയത്. സംസ്ഥാന നിയമ സെക്രട്ടറിയുടെ നിയമോപദേശം മതിയാകാതെ സുപ്രീംകോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ ഇത് രണ്ടാം തവണയാണ് സുപ്രീംകോടതി അഭിഭാഷകരെ സമീപിക്കുന്നത്.
സെൻകുമാറിനെ ഡി.ജി.പിയാക്കാൻ ഇൗ മാസം 24ന് പുറപ്പെടുവിച്ച വിധിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റിയിറക്കിയ 2016 ജൂൺ ഒന്നിലെ സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു.
അതിനിടെ, കോടതിവിധി വന്നിട്ടും നിയമനം വൈകുന്നതിനെതുടർന്ന് സെൻകുമാർ സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച സംസ്ഥാന സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകുമെന്നാണ് അറിയുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാകും എതിർകക്ഷി. സുപ്രീകോടതി ഉത്തരവ് പുറത്തിറങ്ങിയതോടെ സ്ഥാനത്ത് തുടരാൻ ലോക്നാഥ് െബഹ്റക്ക് കഴിയില്ല. എന്നിട്ടും െബഹ്റ തുടരുകയാണെന്ന വിവരവും ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.