സാമുദായിക ധ്രുവീകരണത്തിന് സർക്കാർ കുടപിടിക്കരുത് –എം.ഐ. അബ്ദുൽ അസീസ്
text_fieldsപെരുമ്പിലാവ് (തൃശൂർ): സാമുദായിക ധ്രുവീകരണത്തിന് നേതൃത്വം നൽകുന്നവർക്ക് കുട പിടിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറുമാരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ഇത്തരം ചെയ്തികളെ തള്ളിപ്പറയുന്നതിനു പകരം അതിനു മാന്യത നൽകുന്ന നീക്കങ്ങളാണ് മന്ത്രിമാരിൽനിന്നും സി.പി.എം നേതൃത്വത്തിൽനിന്നുമുണ്ടാകുന്നത്.
ബിഷപ്പിൻെറ പ്രസ്താവന മാത്രമല്ല അനുകൂലിച്ച് നടന്ന ചർച്ചകളും സമൂഹമാധ്യമ പോസ്റ്റുകളും സാമുദായിക സഹവർത്തിത്വത്തിന് വിള്ളലേൽപിച്ചിട്ടുണ്ട്. ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തിയ സർക്കാർ അപകടകരമായ അന്തരീക്ഷത്തിൽ കാഴ്ചക്കാരായതിലൂടെ വ്യക്തമായ വിവേചനമാണ് പുലർത്തുന്നതെന്നും അമീർ അഭിപ്രായപ്പെട്ടു.
അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങൾ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം നദ്വി, അസി.സെക്രട്ടറി ഉമർ ആലത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.