Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവു കുട്ടികളെ...

തെരുവു കുട്ടികളെ സർക്കാർ സംരക്ഷിക്കണം -ഹൈകോടതി

text_fields
bookmark_border
തെരുവു കുട്ടികളെ സർക്കാർ സംരക്ഷിക്കണം -ഹൈകോടതി
cancel

കൊ​ച്ചി: തെ​രു​വി​ൽ അ​ല​ഞ്ഞ്​ വ​ഴി​യ​രി​കി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന്​ ​ഹൈ​കോ​ട​തി. ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. തെ​രു​വി​ൽ അ​ല​യു​ന്ന കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വ​മേ​ധ​യാ കേ​സെ​ടു​ത്താ​ണ്​ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ക​വ​ല​ക​ളി​ലും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റും ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​ക്കു​ക​യും ഭി​ക്ഷ യാ​ചി​ക്കു​ക​യും ചെ​യ്യു​ന്ന കു​ട്ടി​ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യോ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യോ വേ​ണം. സാ​മൂ​ഹി​ക​നീ​തി സെ​ക്ര​ട്ട​റി, വ​നി​ത ശി​ശു വി​ക​സ​ന ഡ​യ​റ​ക്ട​ർ, കേ​ര​ള ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി മെം​ബ​ർ സെ​ക്ര​ട്ട​റി, ലേ​ബ​ർ ക​മീ​ഷ​ണ​ർ, എ​ക്സൈ​സ് ക​മീ​ഷ​ണ​ർ എ​ന്നി​വ​രെ ഹ​ര​ജി​യി​ൽ ക​ക്ഷി​ചേ​ർ​ത്തു.

പാ​ത​യോ​ര​ങ്ങ​ളി​ലും റെ​യി​ൽ​വേ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ല​ഹ​രി​മാ​ഫി​യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച വാ​ർ​ത്ത​ക​ളും ഡി​വി​ഷ​ൻ​ബെ​ഞ്ച്​ പ​രി​ശോ​ധി​ച്ചു. ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ആ​ന്റി ഡ്ര​ഗ് ക്ല​ബു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ൽ 2021 ഫെ​ബ്രു​വ​രി​യി​ൽ ന​ൽ​കി​യി​രു​ന്ന​ത്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​വ​ര​ട​ക്കം അ​ല​ഞ്ഞു​തി​രി​യു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കി സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള എ​തി​ർ​ക​ക്ഷി​ക​ൾ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളെ തി​രി​ച്ച​യ​ക്കു​ന്ന​തു​വ​രെ ഇ​വ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള ചൈ​ൽ​ഡ് സെ​ന്റ​റു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളും തേ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, ഹ​ര​ജി ഒ​രാ​ഴ്ച​ക്ക്​ ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rehabilitateHigh Courtstreet kids
News Summary - Government should protect street kids- High Court
Next Story