ബസുകളിൽ സ്ഥാപിക്കാനുള്ള കാമറ സർക്കാർ സൗജന്യമായി നൽകണമെന്ന്
text_fieldsതൃശൂർ: റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സർക്കാർ നിർദേശത്തിൽ ആശങ്കയും ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകൾ. കാമറകൾ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സർക്കാറിന് കത്ത് നൽകി.
ഈ മാസം 28 നകം മുഴുവൻ ബസുകളിലും കാമറ സ്ഥാപിക്കണമെന്നും മാർച്ച് ഒന്നുമുതൽ കാമറകൾ സ്ഥാപിക്കാത്ത ബസുകൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നുമാണ് ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. റോഡപകടങ്ങൾ വർധിക്കുകയും ഹൈകോടതി കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കർശന നടപടികൾ പ്രഖ്യാപിച്ചത്.
28നകം കാമറകൾ സ്ഥാപിക്കാൻ നിർബന്ധിതമാകുകയാണെങ്കിൽ ഡീലർമാരുടെ ചൂഷണത്തിന് വിധേയമായി ഇരട്ടിയിലധികം തുക നൽകേണ്ടിവരുമെന്ന് ബസുടമകൾ സർക്കാറിനെ അറിയിച്ചു. മുമ്പ് 5000 രൂപയിൽ താഴെ മാത്രം വിലയുള്ള സ്പീഡ് ഗവേണറുകൾ സ്ഥാപിക്കാൻ 15,000 - 20,000 രൂപവരെ നൽകേണ്ടിവന്നതുൾപ്പെടെ ഓർമിപ്പിച്ചാണ് സർക്കാറിന് കത്ത് നൽകിയതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി എം.എസ്. പ്രേംകുമാർ, ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.